അടൂ൪: വെള്ളക്കുളങ്ങര-മണ്ണടി പാതയിൽ അപകടാവസ്ഥയിലായ കനാൽ പാലം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണമെന്ന ആവശ്യം നടപ്പായില്ല. വെള്ളക്കുളങ്ങര കവലക്ക് സമീപമാണ് കല്ലട ജലസേചന പദ്ധതിയുടെ കനാലിന് കുറുകെയുള്ള പാലത്തിൻെറ സംരക്ഷണ ഭിത്തി ഇടിഞ്ഞത്. 30 വ൪ഷത്തിലേറെ പഴക്കമുള്ള പാലത്തിൻെറ ഇരുവശത്തെയും സംരക്ഷണഭിത്തി ഭാഗികമായി തക൪ന്ന നിലയിലാണ്. കൽക്കെട്ട് ഇടിഞ്ഞ് കനാലിൽ വീണതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെടുന്നു.
പാലത്തിന് ബലക്ഷയം സംഭവിച്ച് വ൪ഷങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ നിത്യവും സഞ്ചരിക്കുന്ന പാലത്തിലൂടെ കശുവണ്ടി ഫാക്ടറികളിലേക്കുള്ള കണ്ടെയ്ന൪ ട്രക്കുകളും പോകുന്നുണ്ട്. പാലം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.