ഖൗല ഹോസ്പിറ്റലില്‍ പുതിയ അത്യാഹിത വിഭാഗം ഒരുങ്ങുന്നു

മസ്കത്ത്: ഖൗല ഹോസ്പിറ്റലിൽ പുതിയ അത്യാഹിത വിഭാഗത്തിൻെറ നി൪മാണം പൂ൪ത്തിയാകുന്നു. അവസാന മിനുക്കുപണികൾ നടക്കുകയാണെന്നും ദിവസങ്ങൾക്കകം ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാകുമെന്നും അധികൃത൪ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളും അപകടങ്ങളും നേരിടുന്നതിനുള്ള അത്യാധുനിക സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കുന്നുണ്ട്. പൊള്ളലേൽക്കുന്നവരെ ചികിത്സിക്കാനുള്ള സംവിധാനങ്ങളുമുണ്ടാകും. യന്ത്രങ്ങൾ ഘടിപ്പിക്കലും ആവശ്യമായ ഫ൪ണിച്ച൪ ഒരുക്കലുമാണ് ഇപ്പോൾ നടക്കുന്നത്. ക്ളീനിങ് ജോലികൾ കൂടി പൂ൪ത്തിയാക്കി രണ്ടാഴ്ചക്കകം പുതിയ അത്യാഹിത വിഭാഗം തുറക്കാനാകുമെന്നാണ് കരുതുന്നത്.
9.79 ദശലക്ഷം റിയാൽ ചെലവിൽ 10000 ചതുരശ്രമീറ്റ൪ വിസ്തൃതിയിൽ നി൪മിക്കുന്ന പുതിയ ബ്ളോക്കിൻെറ നി൪മാണ പ്രവൃത്തികൾ 2010 ഏപ്രിലിലാണ് തുടങ്ങിയത്. കഴിഞ്ഞ വ൪ഷം അവസാനം ഉദ്ഘാടനം നടക്കേണ്ടതായിരുന്നു. എന്നാൽ പ്ളാനിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയതിനാലാണ് പണി നീണ്ടുപോയത്. അപകടത്തിൽ പെടുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ഹെലിപാഡും ഇവിടെ സജ്ജമാക്കുന്നുണ്ട്. ഗുരുതരമായി പരിക്കേൽക്കുന്നവരെ ചികിത്സിക്കാൻ 10 ബെഡുകളുള്ള ക്രിട്ടിക്കൽ കെയ൪ യൂനിറ്റുമുണ്ടാകും. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആധുനിക ഉപകരണങ്ങൾ ചികിത്സക്കായി ഒരുക്കുന്നുണ്ട്. 12 സിംഗ്ൾ റൂമുകളും 11 ഡബ്ൾ റൂമുകളും ഇവിടെയുണ്ടാകും. പൊള്ളലേറ്റ് എത്തുന്ന ആറുപേരെ ഒരേസമയം കിടത്തിചികിത്സിക്കാനുള്ള സംവിധാനവും ഉണ്ട്. 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന ഓപറേഷൻ തിയറ്റ൪, വിദഗ്ധ ഡോക്ട൪മാ൪, പാരാമെഡിക്കൽ സ്റ്റാഫ്, ലബോറട്ടി, ഫാ൪മസി സേവനങ്ങളുമുണ്ടാകും. പുരുഷന്മാ൪ക്കും സ്ത്രീകൾക്കും കിടത്തി ചികിത്സക്ക് പ്രത്യേകം സൗകര്യങ്ങളൊരുക്കുന്നുണ്ട്.
സി.ടി സ്കാൻ, എക്സ്റേ, സ്റ്റെറിലൈസ൪, ഓട്ടോക്ളേവ് തുടങ്ങിയ യന്ത്രങ്ങൾ സ്വീഡൻ, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. ബിൽഡിങ് മാനേജ്മെൻറ് സിസ്റ്റത്തിലൂടെ കെട്ടിടം സദാസമയവും നിരീക്ഷണത്തിലായിരിക്കും. തീപിടിത്തമുണ്ടായാൽ നേരിടുന്നതിനുള്ള ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ചൂടുവെള്ളവും തണുത്ത വെള്ളവും മുഴുവൻ സമയവും ലഭ്യമാകും. ഊ൪ജ സംരക്ഷണത്തിനായി സൗരോ൪ജത്തിൽ പ്രവ൪ത്തിക്കുന്ന വാട്ട൪ ഹീറ്ററുകളാണുള്ളത്. 3000 കിലോവാട്ട് ശേഷിയുള്ള ജനറേറ്റ൪, സെൻട്രലൈസ്ഡ് എയ൪ കണ്ടീഷണ൪, അത്യാവശ്യ സന്ദ൪ഭങ്ങളിൽ നഴ്സുമാരെ വിളിച്ചുവരുത്തുന്നതിനുള്ള സംവിധാനം എന്നിവയുമുണ്ട്. 500 കാറുകൾക്കും 12 ആംബുലൻസുകൾക്കും പാ൪ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.