കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുമേഖലാ ജീവനക്കാരുടെ വിരമിക്കൽ പ്രായമുയ൪ത്തുന്നതിന് പാ൪ലമെൻറിൻെറ അംഗീകാരം. വിരമിക്കൽ പ്രായം നിലവിൽ 60 വയസ്സുള്ളത് 65 ആക്കി ഉയ൪ത്തുന്ന കരടുബില്ലിനാണ് പാ൪ലമെൻറ് അംഗീകാരം നൽകിയത്.
സ൪ക്കാ൪ മേഖലയിലെ സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം ഇത് ബാധകമാവും. അതേസമയം, ചില വിഭാഗങ്ങൾക്ക് വിരമിക്കൽ പ്രായം 75 വയസ്സ് വരെ ആവാമെന്നും ബില്ലിൽ പറയുന്നു. ഡോക്ട൪മാ൪, അധ്യാപക൪, ഇമാമുമാ൪ എന്നിവരാണ് ഈ വിഭാഗത്തിൽപെടുക.
രാജ്യത്ത് ഇപ്പോൾ നിലവിലുള്ള 1962ലെ തെരഞ്ഞെടുപ്പ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് ദേശീയ തെരഞ്ഞെടുപ്പ് ബോ൪ഡ് രൂപവൽക്കരിക്കുന്നതിനുള്ള കരടുബില്ലിനും പാ൪ലമെൻറ് അംഗീകാരം നൽകിയിട്ടുണ്ട്. സുപ്രീം നാഷണൽ ഇലക്ഷൻ കമ്മീഷൻ എന്ന് പേരിട്ടിരിക്കുന്ന ബോ൪ഡാണ് ഭേദഗതി നിലവിൽവന്ന ശേഷം രാജ്യത്തെ പാ൪ലമെൻറ്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾക്കെല്ലാം മേൽനോട്ടം വഹിക്കുക. 40 എം.പിമാരുടെ വോട്ടോടെയാണ് ബിൽ പാസായത്. മൂന്ന് പേ൪ എതി൪ത്തപ്പോൾ എട്ട് പേ൪ വിട്ടുനിന്നു. പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് 50ൽനിന്ന് 500 ആക്കി ഉയ൪ത്താനും ബിൽ നിഷ്ക൪ഷിക്കുന്നു. സ്ഥാനാ൪ഥികളുടെ ആത്മാ൪ഥത ഉറപ്പുവരുത്താനാണിത്. കൂടാതെ ക്രിമിനൽ കുറ്റമോ പെരുമാറ്റദൂഷ്യമോ ആരോപിക്കപ്പെട്ടവരുടെ സ്ഥാനാ൪ഥിത്വ അപേക്ഷ തള്ളുന്നതിനും ഇലക്ഷൻ കമ്മീഷന് അധികാരമുണ്ടായിരിക്കും.
ഇതുകൂടാതെ, പവ൪ സ്റ്റേഷനുകളും വാട്ട൪ ഡീസാലിനേഷൻ പ്ളാൻറുകളും നി൪മിക്കുന്നതിന് ഓഹരി പങ്കാളിത്തമുള്ള കമ്പനികൾ രൂപവൽക്കരിക്കുന്നതിനുള്ള കരടുബില്ലും പാസായിട്ടുണ്ട്. അതേസമയം, പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലേബ൪ അതോറിറ്റി ഫോ൪ എക്സ്പാട്രിയേറ്റ് ലേബ൪ കരടുബിൽ പാ൪ലമെൻറിൻെറ പരിഗണനക്ക് വന്നെങ്കിലും കൂടുതൽ ച൪ച്ചകളും പഠനങ്ങളും നടത്തേണ്ടതിനാൽ മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.