റിയാദില്‍ തൊഴില്‍ പരിശോധന രണ്ട് മാസത്തേക്ക് മാറ്റിവെച്ചു

റിയാദ്: സൗദി തൊഴിൽ വിപണിയിൽ നടപ്പാക്കുന്ന നിതാഖാത്തിൻെറ ഭാഗമായുള്ള പരിശോധന റിയാദ് പ്രവിശ്യയിൽ രണ്ട് മാസത്തേക്ക് മാറ്റിവെക്കാൻ റിയാദ് ഗവ൪ണ൪ അമീ൪ ഖാലിദ് ബിൻ ബന്ദ൪ ബിൻ അബ്ദുൽഅസീസ് ഉത്തരവിട്ടു. മേഖല ഗവ൪ണറേറ്റിൻെറ തീരുമാനം ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് സ൪ക്കുലറായി അയച്ചിട്ടുണ്ട്. വിസയിൽ രേഖപ്പെടുത്തിയ തൊഴിൽ തന്നെയാണ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുന്ന പരിശോധനയാണ് നീട്ടിവെച്ചത്.

അതേസമയം രാജ്യത്ത് അനധികൃതമായി തങ്ങുന്നവരും ബിനാമി ഇടപാട് നടത്തുന്നവരും ഇമാറ ഇളവിൻെറ കീഴിൽ വരില്ല. സ്പോൺസറുടെ കീഴിലല്ലാതെ ജോലിചെയ്യുന്നവ൪ക്കും ഇളവ് ബാധകമായിരിക്കില്ല. പ്രൊഫഷൻ പരിശോധനക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മേഖല ഗവ൪ണറേറ്റുകളാണ് സ്വദേശിവത്കരണ പരിശോധനക്ക് രൂപം കാണേണ്ടത് എന്നതിനാലാണ് ഇത്തരം പരിശോധനക്ക് നിശ്ചയിച്ച അവധിയാണ് ശഅ്ബാൻ ഒന്ന് (ജൂൺ ഒമ്പത്) വരെ നീട്ടിയത്.

പ്രൊഫഷൻ മാറി ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഗവ൪ണറേറ്റിൻെറ തീരുമാനം. റിയാദ് മേഖലയിലെ സ്വദേശിവത്കരണ പരിശോധനക്കായി പ്രത്യേക സംഘത്തെയും ഗവ൪ണറേറ്റ് സജ്ജമാക്കും. പരിശോധന നടപടികളെക്കുറിച്ച് രൂപം കാണാനുള്ള കമ്മിറ്റിയും നിലവിൽ വന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.