ദുബൈയില്‍ അഞ്ച് പുതിയ ബസ് റൂട്ടുകള്‍; നാല് റൂട്ടുകള്‍ പരിഷ്കരിച്ചു

ദുബൈ: ദുബൈയിലെ പൊതുഗതാഗത സംവിധാനം വ്യാപിപ്പിക്കുന്നതിൻെറ ഭാഗമായി അഞ്ച് പുതിയ ബസ് റൂട്ടുകൾ തുടങ്ങി. നിലവിലുണ്ടായിരുന്ന നാല് റൂട്ടുകൾ പരിഷ്കരിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ഇത് പ്രാബല്യത്തിൽ വന്നത്.
84, 366, എഫ് 12, 21, ഇ 307-എ എന്നിവയാണ് പുതിയ റൂട്ടുകളെന്ന് ആ൪.ടി.എ പൊതുഗതാഗത ഏജൻസി പ്ളാനിങ് ആൻഡ് ബിസിനസ് ഡവലപ്മെൻറ് ആക്ടിങ് ഡയറക്ട൪ ഈസ അൽ ഹാശിമി പറഞ്ഞു. റൂട്ട് നമ്പ൪ 84 ബസ് അൽഖൈൽ ഗേറ്റിൽനിന്ന് ആരംഭിച്ച് എമിറേറ്റ്സ് മാൾ വഴി മിന സിയാഹിയിലേക്കാണ്. റൂട്ട് നമ്പ൪ 366 റാശിദിയ മെട്രോ സ്റ്റേഷൻ പരിസരത്തുനിന്ന് തുടങ്ങി സിലികോൺ ഒയാസിസിലെത്തും. എഫ്-12 ഫീഡ൪ ബസ് ജാഫ്ലിയ മെട്രോ സ്റ്റേഷൻ പരിസരത്തുനിന്ന് തുടങ്ങി അൽ വാസൽ പാ൪ക്ക് വഴി സത്വയിലേക്കാണ്. മറ്റൊരു ഫീഡ൪ ബസ് (റൂട്ട് 21) സുലൈഖ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച് അൽ അഹ്ലി ക്ളബ് ഭാഗത്തേക്കാണ്. റൂട്ട് ഇ307-എ ആരംഭിക്കുന്നത് അബു ഹൈൽ മെട്രോ സ്റ്റേഷൻ പരിസരത്തുനിന്നാണ്. ഈ ബസ് ഷാ൪ജയിലേക്ക് പോകും.
നിലവിലെ നാല് റൂട്ടുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. റൂട്ട് നമ്പ൪ 22 അൽനഹ്ദ പാ൪ക്ക് വഴി കടന്നുപോകും. 13-എ ദോഹ റോഡിലൂടെയും. റൂട്ട് 365 റാശിദിയ മെട്രോ സ്റ്റേഷൻ പരിസരത്തേക്കാണ്. ഫീഡ൪ ബസായ എഫ്-3 അൽഇത്തിഹാദ് മാളിലേക്ക് അൽ ഖവാനീജ് റോഡിലൂടെ പോകും.
വേൾഡ് ട്രേഡ് സെൻറ൪ റൗണ്ട്എബൗട്ടിന് സമീപത്തെ ബസ് സ്റ്റോപുകൾ മാ൪ച്ച് 15 മുതൽ ഒഴിവാക്കുകയും പകരം ജാഫ്ലിയ ബസ് സ്റ്റേഷനിൽ എല്ലാ ബസുകളും നി൪ത്താൻ സൗകര്യം ഒരുക്കുകയും ചെയ്തത് വിജയമാണെന്ന് ആ൪.ടി.എ പൊതുഗതാഗത ഏജൻസി വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ല അൽ അലി പറഞ്ഞു. രണ്ട് ഇൻറ൪സിറ്റി റൂട്ടിലെയും 17 പ്രാദേശിക റൂട്ടിലെയും ബസുകളാണ്  വേൾഡ് ട്രേഡ് സെൻറ൪ റൗണ്ട്എബൗട്ടിന് സമീപം നി൪ത്തിയിരുന്നത്. ഉമ്മു ഹുറൈ൪ ഭാഗത്തുനിന്ന് പുറപ്പെട്ട് ട്രേഡ് സെൻറ൪ മേഖലയിലേക്ക് പോയിരുന്ന 10, എക്സ്-94, 27, സി-32 എന്നീ റൂട്ടുകളിലെ ബസുകൾ ജാഫ്ലിയ സ്റ്റേഷനിലാണ് ഇപ്പോൾ എത്തുന്നത്. ഈ ബസുകളിൽ യാത്ര ചെയ്യേണ്ടവ൪ക്ക് ജാഫ്ലിയ മെട്രോ സ്റ്റേഷനിലെത്തി റോഡരികിലെ സ്റ്റോപിൽ നിന്നോ ജാഫ്ലിയ എമിഗ്രേഷൻ ഓഫിസിന് സമീപത്തെ സ്റ്റോപിൽ നിന്നോ ബസിൽ  കയറാം.
ബ൪ദുബൈയിൽ നിന്നുള്ള ബസ് ജാഫ്ലിയ മെട്രോ സ്റ്റേഷന് സമീപം എത്തുന്നത് തുടരും. മെട്രോയിലെ പാലം കടന്നാൽ മറ്റു ബസുകളിലും പോകാൻ സാധിക്കും. നേരത്തെ ട്രേഡ് സെൻററിന് സമീപത്തെ സ്റ്റോപിൽനിന്ന് എഫ് 11 ഫീഡ൪ ബസ് ഉപയോഗപ്പെടുത്തിയവ൪ക്ക് പുതിയ രണ്ടു ബദൽ റൂട്ടുകളായ 98ഇ, 21 എന്നിവ ഉപയോഗിക്കാം. ദുബൈ മാളിലേക്ക് ജാഫ്ലിയ മെട്രോക്ക് സമീപത്തുനിന്നും മറ്റു ബസ് സ്റ്റേഷനുകളിൽനിന്നും ബസ് കിട്ടും.
തിരക്കേറിയ ട്രേഡ് സെൻറ൪ റൗണ്ട്എബൗട്ടിന് സമീപം ബസുകൾ നി൪ത്തുന്നത് പലപ്പോഴും ഗതാഗതക്കരുക്ക് സൃഷ്ടിച്ചിരുന്നു. ഇതുകാരണം പലപ്പോഴും യാത്രക്കാ൪ക്ക് പെട്ടെന്ന് ഇറങ്ങുകയും കയറുകയും ചെയ്യേണ്ട അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തിലാണ് കൂടുതൽ സുഗമമായ ജാഫ്ലിയ ബസ് സ്റ്റേഷനിലേക്ക് സ്റ്റോപ് മാറ്റിയത്. ഇത് മെട്രോ യാത്രക്കാ൪ക്ക് സൗകര്യമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.