മസ്കത്ത്: മസ്യൂനയിലും മസീറയിലും സൂര്യപ്രകാശത്തിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി നി൪മിക്കാനുള്ള പദ്ധതിക്ക് റൂറൽ ഏരിയ ഇലക്ട്രിസിറ്റി കമ്പനി പ്രാദേശിക സ്വകാര്യ കമ്പനികളുമായി കരാറിൽ ഒപ്പു വെച്ചു. മസ്യൂനയിൽ 350 കിലോ വാട്ട് ശേഷിയുള്ള സ്വതന്ത്ര പദ്ധതികൾ സ്ഥാപിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുവാദം നൽകും. ഒമാൻെറ കാലാവസ്ഥക്ക് അനുയോജ്യമായ സാങ്കേതിക വിദ്യയും പദ്ധതിയുടെ കാര്യക്ഷമതയും പഠന വിധേയമാക്കും. സ്വകാര്യ മേഖലയുമായി കരാറിൽ ഒപ്പുവെക്കുകയും നടപടിക്രമങ്ങൾ പൂ൪ത്തിയാക്കുകയും ചെയ്തു. ഇതിനാവശ്യമായ ഭൂമി അക്വയ൪ ചെയ്തു കഴിഞ്ഞതായും രൂപകൽപന പൂ൪ത്തിയായതായും കമ്പനി സി. ഇ.ഒ ഹമദ് ബിൻ സാലിം അൽ മഖ്ദരി അറിയിച്ചു.
48 പവ൪ പ്ളാൻറുകളിൽ നിന്ന് 700 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. 1.2 ദശലക്ഷം റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിലൂടെ 26,000 ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കാനാവും.
പദ്ധതി നടത്തിപ്പ് ഏറ്റെടുക്കുന്ന നിക്ഷേപകരിൽ നിന്ന് കമ്പനി വൈദ്യുതി വിലക്ക് വാങ്ങും. കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന 750 കിലോ വാട്ട് പദ്ധതിയാണ് മസീറ ദ്വീപിൽ ആരംഭിക്കു
ന്നത്.
മഹൂത്തിലും മറ്റൊരു സൗരോ൪ജ പദ്ധതി നടപ്പാക്കാൻ പദ്ധതിയുണ്ട്. ഇതിനാവശ്യമായ പഠനങ്ങളും നടക്കുന്നു. വരും വ൪ഷങ്ങളിൽ കൂടുതൽ സൗരോ൪ജ പദ്ധതികൾ നടപ്പിലാക്കുമെന്നും താരതമ്യേന ചെലവ് കൂടിയ എണ്ണയും ഡീസലും ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് പകരം സൂര്യപ്രകാശവും കാറ്റും ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന രീതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.