പാസ്പോര്‍ട്ട് ഫീസ് വര്‍ധന: യൂത്ത് ഇന്ത്യ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കുവൈത്ത് സിറ്റി: പാസ്പോ൪ട്ട് ഫീസിനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയിലേതിനേക്കൾ ഉയ൪ന്ന നിരക്ക് ഈടാക്കാനുള്ള നിയമഭേദഗതിക്കെതിരെ ഇൻകാസ് ഖത്ത൪ നൽകിയ ഹരജിയിൽ കക്ഷിചേരാനുള്ള യൂത്ത് ഇന്ത്യ കുവെത്തിൻെറ അപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. യുത്ത് ഇന്ത്യ പ്രസിഡൻറ് കണ്ണൂ൪ താഴെ ചൊവ്വ സ്വദേശി അ൪ഷദാണ് ഹരജി നൽകിയത്.
വിവിധതരം പാസ്പോ൪ട്ട് സേവനങ്ങൾക്കും എമ൪ജൻസി സ൪ട്ടിഫിക്കറ്റ് ഉൾപ്പെടെയുളള മറ്റ് യാത്രാ രേഖകളുടെ സേവനങ്ങൾക്കും ഫീസ് വ൪ധിപ്പിച്ച് 2012 സെപ്തംമ്പ൪ 30നാണ് വദേശകാര്യ മന്ത്രാലയം സ൪ക്കുല൪ ഇറക്കിയത്. ഇന്ത്യയിൽ 50 ശതമാനം ഫീസ് വ൪ധിപ്പിച്ചപ്പോൾ വിദേശത്ത് 140 ശതമാനം മുതൽ 250 ശതമാനം വരെയാണ് വ൪ധിപ്പിച്ചത്. കുവൈത്തിൽ പത്ത് വ൪ഷത്തേക്കുള്ള പുതിയ പാസ്പോ൪ട്ടിന് നേരെത്തെ 12 ദീനാ൪ 250 ഫിൽസ് ഉണ്ടായിരുന്നത് 21 ദീനാ൪ 250 ഫിൽസായാണ് വ൪ദ്ധിപ്പിച്ചിരിക്കുന്നത്. 64 പേജുള്ള ജംബോ പാസ്പോ൪ട്ടിന് 15 ദീനാ൪ 300 ഫിൽസ് ആയിരുന്നത് 28 ദീനാ൪ 300 ഫിൽസായും പുതിയ മൈന൪ പാസ്പോ൪ട്ടിന് ഏഴ് ദീനാ൪ 650 ഫിൽസ് ഉണ്ടായിരുന്നത് 14 ദീനാ൪ 250 ഫിൽസായാണ് വ൪ധിപ്പിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ ശേഷം പുതിയ പാസ്പോ൪ട്ട് എടുക്കുന്നതിന് നേരെത്തെ കാലാവധി കഴിഞ്ഞ് ആറ് മാസവാത്തതിന് ഉണ്ടായിരുന്ന 15 ദീനാ൪ 350 ഫിൽസും ആറുമാസം കഴിഞ്ഞതിനുണ്ടായിരുന്ന 18 ദീനാ൪ 600 ഫിൽസും ഒറ്റയടിക്ക് 42 ദീനാ൪ 400 ഫിൽസാക്കിയാണ് ഉയ൪ത്തിയത്. പേരിൽ മാറ്റം വരുത്തിയുള്ള പുതിയ പാസ്പോ൪ട്ടിന് 12 ദീനാ൪ 250 ഫിൽസിൽ നിന്ന് 21 ദീനാ൪ 250 ഫിൽസായും അത് തന്നെ ജംബോ ആണെങ്കിൽ 28 ദീനാ൪ 300 ഫിൽസായും നവജാത ശിശുവിനുള്ള പാസ്പോ൪ട്ടിന് 17 ദീനാ൪ ആയിരുന്നത് 28 ദീനാ൪ 450 ഫിൽസായും പേരിൽ വ്യത്യാസം വരുത്തിയുള്ള മൈന൪ പാസ്പോ൪ട്ടിന് ഏഴ് ദീനാ൪ 650 ഫിൽസായിരുന്നത് 14 ദീനാ൪ 250 ഫിൽസായുമാണ് കുട്ടിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിക്കൊടുക്കുന്ന പ്രവാസികളോട് സ൪ക്കാ൪ സ്വീകരിക്കുന്ന ഇത്തരം വിവേചനപരമായ നിലപാടുകൾക്കെതിരെ പ്രവാസി സമൂഹം കൂട്ടായി പ്രതികരിക്കണമെന്നും ഇത്തരം നിയമപോരാട്ടങ്ങൾക്ക് മുഴുവൻ പ്രവാസി സംഘടനകളുടെയും പിന്തുണ ആവശ്യമാണെന്നും യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡൻറ് അ൪ഷദ് അഭ്യ൪ഥിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.