മാധ്യമപ്രചാരണം വസ്തുതയറിയാതെ- ഒ.ഐ.സി.സി

ജിദ്ദ: സൗദിവത്കരണം സംബന്ധിച്ചു മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും സൗദി അറേബ്യയിലെ സാഹചര്യങ്ങൾ പൂ൪ണമായി മനസ്സിലാക്കാതെ നടത്തുന്ന പ്രതികരണങ്ങൾ പ്രവാസി സമൂഹത്തിനു ഗുണകരമാകുന്ന തരത്തിലുള്ളതല്ലെന്നു ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. നാട്ടിൽ രാഷ്ട്രീയനേതാക്കൾ പരസ്പരം മത്സരിച്ചുനടത്തുന്ന പ്രസ്താവനകൾ പ്രസ്തുത വിഷയത്തിൽ വേണ്ടത്ര അവഗാഹമില്ലാതെയാണ്. നാട്ടിൽ വിമാനമിറങ്ങുന്ന ചില പ്രവാസികളും യാഥാ൪ഥ്യബോധമില്ലതെ ചാനലുകളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറയുന്നതിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളുണ്ട്. ഇത്തരം പ്രസ്താവനകളും പ്രതികരണങ്ങളും നാട്ടിലുള്ള കുടുംബങ്ങളുടെ ആശങ്ക വ൪ധിപ്പിക്കാനേ സഹായകരമാകൂ. തിരിച്ചെത്തുന്നവരുടെ പുനരധിവാസം, പിടിയിലാകുന്നവരെ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള സ്ഥാനപതി കാര്യാലയങ്ങളുടെ പ്രവ൪ത്തനം ശക്തിപ്പെടുത്തുക, ഇന്ത്യയും സൗദിയും തമ്മിൽ പതിറ്റാണ്ടുകളായുള്ള ഊഷ്മള ബന്ധത്തിൻെറ അടിസ്ഥാനത്തിൽ നയതന്ത്രതലത്തിലുള്ള നീക്കങ്ങൾ നടത്തുക എന്നിവയാണ് ഇപ്പോൾ ഫലപ്രദമായി ചെയ്യാനുള്ളതെന്നും വേണ്ടത്ര മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ എംബസിയും കോൺസുലേറ്റും തയാറായിരുന്നെങ്കിൽ ഏറെ ആശ്വാസകരമാകുമായിരുന്നുവെന്നും ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ ജാഗ്രത പുല൪ത്തുന്നത് ആശാവഹമാണെന്നും ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.