അടിമാലിയില്‍ നാലുപേര്‍ക്ക് കൂടി ഡെങ്കിപ്പനി; രോഗ ബാധിതര്‍ 20

അടിമാലി: അടിമാലിയിൽ നാലുപേ൪ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 20 ആയി. അടിമാലി ടൗണിൽ ചായക്കട നടത്തുന്ന രണ്ടുപേ൪ക്കും വീട്ടമ്മക്കും ലബോറട്ടറി ജീവനക്കാരിക്കുമാണ് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ശനിയാഴ്ച അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടി എത്തിയവരിൽ 385 പേ൪ക്കും പനിയായിരുന്നു. ഇവരിൽ ചില൪ക്ക് മഞ്ഞപ്പിത്തത്തിൻെറയും ചിക്കൻപോക്സിൻെറയും ലക്ഷണങ്ങൾ കണ്ടെത്തി. വെള്ളിയാഴ്ച താലൂക്കാശുപത്രിയിൽ തുറന്ന ഡെങ്കിപ്പനി വാ൪ഡിൽ ഒമ്പത് രോഗികൾ ചികിത്സയിലുണ്ട്. മറ്റ് രോഗികളിൽ ചില൪ അടിമാലിയിലെ സ്വകാര്യ ആശുപത്രികളിലാണുള്ളത്.
താലൂക്കാശുപത്രിയിൽ 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന പനി ഒ.പി തുടങ്ങുമെന്ന് ഡി.എം.ഒ പി.ജെ. അലോഷ്യസ് അറിയിച്ചത് ഇതുവരെ തുറന്നിട്ടില്ല. ആവശ്യത്തിന് ഡോക്ട൪മാ൪ ഇല്ലാത്തതും ഏറെ പ്രശ്നങ്ങൾ വിളിച്ചുവരുത്തുന്നുണ്ട്. പനിയുമായി എത്തുന്നവ൪ ഡോക്ടറെ കാണാൻ മൂന്ന് മുതൽ നാലുമണിക്കൂ൪ വരെ ഒ.പിയിൽ ചെലവഴിക്കണം. പലരും തള൪ന്ന് വീഴുമ്പോൾ അത്യാഹിത വിഭാഗത്തിലുള്ള ഡോക്ട൪ എത്തിയാണ് പരിശോധിക്കുന്നത്. താലൂക്കാശുപത്രിയിലെ ഒ.പി കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഇവിടെ എത്തുന്നവ൪ ആവശ്യപ്പെടുന്നു.
ടൗണിലെ ഹോട്ടലുകളും മറ്റ് ആഹാര വിതരണ കേന്ദ്രങ്ങളും വൃത്തിഹീന സാഹചര്യത്തിലാണ് പ്രവ൪ത്തിക്കുന്നത്. ടൗണിലെ ഓടകളെല്ലാം മാലിന്യം നിറഞ്ഞ് ദു൪ഗന്ധപൂരിതമാണ്. ഈച്ച-കൊതുക് മുതലായവയുടെ വ്യാപനമാണ് ഇപ്പോഴത്തെ പക൪ച്ചവ്യാധിക്ക് കാരണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.