കാക്കനാട്: ജില്ലയിലെ വിഭവ സമാഹരണം ഇത്തവണ 12,507.81 കോടി കവിഞ്ഞതായി കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. 2011-12 വ൪ഷം ജില്ലയിലെ വിഭവ സമാഹരണം 10,469.11 കോടിയായിരുന്നു. ഇത്തവണ വിവിധ ഇനങ്ങളിലായി 2035.70 കോടി അധികം സമാഹരിച്ചതായും കലക്ട൪ പറഞ്ഞു.
നികുതി വകുപ്പാണ് കൂടുതൽ വിഭവ സമാഹരണം നടത്തിയത് .ഡെപ്യൂട്ടി കമീഷണ൪ -കമേഴ്സ്യൽ ടാക്സ് എറണാകുളത്തിൻെറ പിരിവ് ഇത്തവണ 10,234 കോടിയാണ്. മട്ടാഞ്ചേരി സ൪ക്കിൾ-കമേഴ്സ്യൽ ടാക്സ് സമാഹരണം 965.41 കോടിയാണ്. നികുതി വകുപ്പ് കഴിഞ്ഞ വ൪ഷത്തെക്കാൾ 1735.92 കോടി അധികം ഈ വ൪ഷം സമാഹരിച്ചു.
രജിസ്ട്രേഷൻ വകുപ്പ് 2012-13 വ൪ഷം 626.86 കോടിയും ലോട്ടറി വകുപ്പ് 250.22 കോടിയും മോട്ടോ൪ വാഹന വകുപ്പ് എറണാകുളം 107.49 കോടിയും മൂവാറ്റുപുഴ ആ൪.ടി.ഒ 80.07 കോടിയും എക്സൈസ് വകുപ്പ് 91.38 കോടിയും ഫോറസ്റ്റ് വകുപ്പ് 77 കോടിയും സമാഹരിച്ചു.
ജില്ലയിലെ റവന്യൂ റിക്കവറി പിരിവ് 61.6 കോടിയും എൽ.ആ൪ പിരിവ് 44.65 കോടിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.