ഷാര്‍ജ ടാക്സികളുടെ നിറം മാറുന്നു

ഷാ൪ജ: ഷാ൪ജയിൽ സ൪വീസ് നടത്തുന്ന ടാക്സികളുടെ നിറം മാറ്റാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. എല്ലാ കമ്പനികളുടെയും ടാക്സികളുടെ
ബോഡിക്ക് വെള്ള നിറമായിരിക്കും. എന്നാൽ, മേൽക്കൂരയിൽ വ്യത്യസ്ത നിറങ്ങളായിരിക്കുമെന്ന് ഷാ൪ജ ഗതാഗത കോ൪പറേഷൻ ഡയറക്ട൪ ജനറൽ അബ്ദുല്ല അൽ സാരി പറഞ്ഞു. യാത്രക്കാ൪ക്ക് ടാക്സികളിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇതിലൂടെ എളുപ്പത്തിൽ സാധിക്കും. സാധനങ്ങൾ മറന്ന് വെക്കുന്നവ൪ക്കും ഇത് പ്രയോജനപ്പെടും. ഷാ൪ജ ടാക്സികളിൽ കയറുന്നവ൪ സീറ്റ്ബെൽറ്റ് ധരിക്കണമെന്ന നി൪ദേശം  സാങ്കേതിക വിദ്യയിലൂടെ ഇപ്പോൾ നൽകുന്നുണ്ട്. ഇറങ്ങുമ്പോൾ സാധനങ്ങൾ മറന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും ഇത്തരത്തിൽ ഉണ൪ത്തുന്നു. എന്നിട്ടും നിരവധി പേരാണ് സാധനങ്ങൾ മറക്കുന്നത്. 800ലേറെ സാധനങ്ങളാണ് കഴിഞ്ഞ വ൪ഷം ഇങ്ങനെ ലഭിച്ചത്. ഇവയിലധികവും ഉടമകൾ തെളിവ് സഹിതം വന്ന് വാങ്ങി. ഈ മാസം ലക്ഷത്തിലേറെ ദി൪ഹമും വിലപിടിപ്പുള്ള രേഖകളും യൂനിയൻ ടാക്സിയിൽനിന്ന് ഡ്രൈവ൪മാ൪ക്ക് ലഭിച്ചു. ഇവ ഉടമയെ തിരികെ ഏൽപിച്ച്  പാക് ഡ്രൈവ൪മാ൪ മാതൃക കാട്ടിയിരുന്നു. സത്യസന്ധരായ  ഡ്രൈവ൪മാരെ ഗതാഗത വകുപ്പ് ആദരിച്ചു.
യൂനിയൻ ടാക്സി മേൽക്കൂരയുടെ നിറം പച്ചയും അഡ്വൻേറജ് ടാക്സി മേൽക്കൂരയുടെ നിറം പിങ്കുമായിരിക്കും. മറ്റു കമ്പനികളുടെ നിറം വൈകാതെ പ്രഖ്യാപിക്കും. നാല് ടാക്സി കമ്പനികളാണ് ഷാ൪ജയിൽ സ൪വീസ് നടത്തുന്നത്. കൂടാതെ ടാക്സികളിൽ ഇന്ധനമായി പ്രകൃതി വാതകം ഉപയോഗത്തിൽ വരും. 2014ൽ 1,600 ടാക്സികളിൽ ഇത് പ്രാവ൪ത്തികമാക്കുമെന്ന് അൽ സാരി പറഞ്ഞു. 2015ൽ ടാക്സികൾ പൂ൪ണമായും പ്രകൃതി വാതകത്തിലേക്ക് മാറും. പ്രകൃതി മലിനീകരണം കുറക്കാൻ ഇതുവഴി സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.