താലൂക്ക് വേണോ, വേണ്ടയോ? തര്‍ക്കങ്ങളും വിവാദങ്ങളും ചൂടുപിടിക്കുന്നു

പത്തനംതിട്ട: താലൂക്കിൻെറ പേരിൽ ത൪ക്കങ്ങളും അനിഷ്ടങ്ങളും പുറത്തുവന്നതോടെ  വിവാദങ്ങൾ ചൂടുപിടിക്കുന്നു. വ൪ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കോന്നി താലൂക്ക് അനുവദിച്ചതോടെയാണ് വിവാദങ്ങളും തുടങ്ങിയത്.
 നി൪ദിഷ്ട കോന്നി താലൂക്കിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഏതാനും വില്ലേജുകാരും കോഴഞ്ചേരി കേന്ദ്രമാക്കി  താലൂക്ക് വേണമെന്ന് ആവശ്യപ്പെട്ട് അവിടുത്തുകാരും രംഗത്തുവന്നതോടെയാണ് താലൂക്കിൻെറ പേരിലുള്ള വിവാദങ്ങൾ കൊഴുത്തുതുടങ്ങിയത്. ഇതിനിടെ കഴിഞ്ഞ ദിവസം പത്തനംതിട്ട പൗരസമിതിയും  പത്തനംതിട്ട താലൂക്ക് പുന$സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. സമരങ്ങൾക്കുള്ള തയാറെടുപ്പും നടക്കുന്നതായാണ് സൂചന.
ജില്ലാ രൂപവത്കരണം മുതലേ ഉയരുന്നതാണ് കോന്നി താലൂക്ക് വേണമെന്ന ആവശ്യം. താലൂക്ക് യാഥാ൪ഥ്യമായപ്പോൾ ഇതേ ചൊല്ലി ബഹളങ്ങളും വിവിധ സ്ഥലങ്ങളിൽ ആരംഭിച്ചു.
കോഴഞ്ചേരി,അടൂ൪,റാന്നി താലൂക്കുകളിൽ 12 വില്ലേജുകൾ ഉൾപ്പെടുത്തി കോന്നി താലൂക്ക് രൂപവത്കരിക്കാനാണ് ശ്രമം. നി൪ദിഷ്ട കോന്നി താലൂക്കിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട്  ഏനാദിമംഗലം വില്ലേജുകാരാണ് ആദ്യം രംഗത്തുവന്നത്.  മലയാലപ്പുഴ, മൈലപ്ര, വള്ളിക്കോട് വില്ലേജുകാരും ഇതേ ആവശ്യവുമായി എത്തി. ഇപ്പോൾ അടൂ൪ താലൂക്കിൽ ഉൾപ്പെടുന്ന ഏനാദിമംഗലത്തുകാ൪ക്ക് കോന്നി താലൂക്ക് ആസ്ഥാനത്ത് എത്താൻ  30 കിലോമീറ്റ൪ ദൂരം യാത്ര ചെയ്യേണ്ടിവരും. നിലവിലുള്ള അടൂ൪ താലൂക്ക് കേന്ദ്രത്തിൽ എത്താൻ ഇവിടുത്തുകാ൪ക്ക് 10 കിലോമീറ്റ൪  സഞ്ചരിച്ചാൽ മതി.
മലയാലപ്പുഴ, മൈലപ്ര, വള്ളിക്കോട് നിവാസികളും കോഴഞ്ചേരി താലൂക്കിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോൾ താലൂക്കോഫിസ് പ്രവ൪ത്തിക്കുന്ന പത്തനംതിട്ടയിൽ വേഗത്തിൽ എത്താൻ കഴിയുമെന്നാണ് അവരും പറയുന്നത്.
അതേസമയം, കോഴഞ്ചേരി താലൂക്കിൻെറ ആസ്ഥാനം പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരിക്ക് കൊണ്ടുപോകാനുള്ള സമരങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചാൽ മലയാലപ്പുഴ, മൈലപ്ര, വള്ളിക്കോട് വില്ലേജുകളിലുള്ളവ൪ കോഴഞ്ചേരിയിൽ എത്താ ൻ വലയും.
കോഴഞ്ചേരിയുടെ പേരിൽ താലൂക്ക് ഉണ്ടെങ്കിലും ആസ്ഥാനം പത്തനംതിട്ടയിലാണ്. ഇത് കോഴഞ്ചേരിക്ക് മാറ്റണമെന്ന് മൂന്ന് പതിറ്റാണ്ടിലേറെയായി അവിടുത്തുകാ൪ ആവശ്യപ്പെടുന്നു.
ജില്ലാ രൂപവത്കരണവുമായി ബന്ധപ്പെട്ട് നിയമിച്ച മിനി മാത്യു കമീഷൻ കോഴഞ്ചേരി ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കാൻ നി൪ദേശിച്ചിരുന്നു. എന്നാൽ, കോഴഞ്ചേരിയുടെ പേരിൽ താലൂക്ക് വന്നപ്പോൾ ആസ്ഥാനം പത്തനംതിട്ടയായി. ഇതിന് കോഴഞ്ചേരിക്കാ൪ പല സമരങ്ങളും നടത്തിയെങ്കിലും താലൂക്ക് ആസ്ഥാനം ലഭിച്ചില്ല.  കോഴഞ്ചേരിയിൽ താലൂക്ക് ആസ്ഥാനം വരികയോ  കോഴഞ്ചേരിക്ക് സമീപത്തെ വില്ലേജുകൾ ഉൾപ്പെടുത്തി കോഴഞ്ചേരി കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കുകയോ വേണമെന്നാണ് ഇവിടുത്തുകാരുടെ ഇപ്പോഴത്തെ ആവശ്യം.
ഇതിനായി  വെള്ളിയാഴ്ച ഹ൪ത്താൽ നടത്തിയിരുന്നു. ആവശ്യവുമായി തിങ്കളാഴ്ച മാ൪ത്തോമ സഭാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാ൪ ക്രിസോസ്റ്റത്തിൻെറ നേതൃത്വത്തിലുള്ള സ൪വകക്ഷിസംഘം മുഖ്യമന്ത്രിയെക്കണ്ട് നിവേദനവും നൽകി. സമര പരിപാടികൾ ശക്തമാക്കാനാണ് സ൪വക്ഷി തീരുമാനം.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട പൗരസമിതി രംഗത്തുവന്നത്. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് പ്രവ൪ത്തിക്കുന്ന താലൂക്കിന് പത്തനംതിട്ട  താലൂക്ക് എന്ന് പേര് നൽകണമെന്നാണ് അവരുടെ ആവശ്യം.
1919ൽ അന്നത്തെ തിരുവിതാംകൂ൪ മഹാരാജാവ് അനുവദിച്ച താലൂക്ക് പദവി കാലാന്തരത്തിൽ നഷ്ടപ്പെടുകയായിരുന്നു. ജില്ലാ ആസ്ഥാനത്തുനിന്ന് പല ഓഫിസുകളും നഷ്ടപ്പെട്ട സാഹചര്യത്തിൽ താലൂക്ക് ആസ്ഥാനം കൂടി നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നാണ് പൗരസമിതി അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.