സമീപവാസിയെ കെട്ടിയിട്ട് ജ്വല്ലറി തുരന്ന് മോഷണം

 

അരൂ൪: സമീപത്തെ കെട്ടിടത്തിലെ താമസക്കാരനെ കെട്ടിയിട്ട് ജ്വല്ലറി തുരന്ന് മോഷണം. 30,000 രൂപയുടെ വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു. സ്വ൪ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്ക൪ ഗ്യാസ് കട്ട൪ ഉപയോഗിച്ച് തുറക്കാനുള്ള ശ്രമം വിജയിച്ചില്ല. 
അരൂരിൽ ദേശീയപാതയോരത്ത് എസ്്.ബി.ടി ശാഖക്ക് എതി൪വശമുള്ള ഹസ്ന ജ്വല്ലറിയിലാണ് കഴിഞ്ഞരാത്രി മോഷണം നടന്നത്. 
ജ്വല്ലറിയുടെ പിന്നിലുള്ള വ൪ക്ക്ഷോപ്പിലെ ജീവനക്കാരൻ പാലക്കാട് വടക്കംചേരി മുണ്ടാട്ട് ചുണ്ടയിൽ ബിജിൻ (23) വ൪ക്ക്ഷോപ്പിനോട് ചേ൪ന്നുള്ള കെട്ടിടത്തിലെ മുറിയിൽ ഉറങ്ങുകയായിരുന്നു. പുല൪ച്ചെ രണ്ടോടെ മേൽക്കൂര വഴി അകത്തുകടന്ന അഞ്ചംഗ കവ൪ച്ചാസംഘം ബിജിനെ കട്ടിലിൽ കെട്ടിയിട്ടശേഷം വായും കണ്ണും മൂടിക്കെട്ടി കവ൪ച്ചാസംഘത്തിൽ ഒരാൾ മൂ൪ച്ചയുള്ള ആയുധം ബിജിൻെറ കഴുത്തിൽ അമ൪ത്തിപ്പിടിച്ചു. ഈസമയത്ത് ബാക്കിയുള്ളവ൪ ജ്വല്ലറിയുടെ പിൻഭാഗത്തെ ഭിത്തിതുരന്ന് അകത്ത് കയറി. രണ്ടടി വ്യാസത്തിലാണ് ഭിത്തി തുരന്നിരിക്കുന്നത്. ഒറ്റ ഇഷ്ടിക കനമേ ഭിത്തിക്കുണ്ടായിരുന്നുള്ളൂ. 
ഗ്യാസ് കട്ട൪ ഉപയോഗിച്ച് ലോക്ക൪ തുറക്കാൻ കഴിയാതെ വന്നതോടെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങൾ കവരുകയായിരുന്നു. ബിജിൻെറ കഴുത്തിൽ കിടന്നിരുന്ന ഒന്നരപവൻ ആഭരണവും സംഘം കവ൪ന്നു. മോഷ്ടാക്കൾ എല്ലാവരും സ്ഥലം വിട്ടെന്ന് ബോധ്യമായ ശേഷമാണ് ബിജിൻ സ്വയം കെട്ടഴിച്ച് റോഡിലെത്തി ബഹളംവെച്ച് നാട്ടുകാരെ വിവരം അറിയിച്ചത്. ഉടൻ അരൂ൪ പൊലീസ് സ്ഥലത്തെത്തി. 
ഈ സമയം സംഘം വാഹനത്തിൽ കടക്കുകയായിരുന്നു. കുത്തിയതോട് സി.ഐ പി.കെ. ശിവൻകുട്ടി, അരൂ൪ എസ്.ഐ ആ൪. ബിജു എന്നിവ൪ സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴ ജില്ലാ പൊലീസ് ചീഫിൻെറ ചാ൪ജ് വഹിക്കുന്ന കൊച്ചി അസി. പൊലീസ് കമീഷണ൪ മുഹമ്മദ് റഫീഖും സ്ഥലത്തെത്തി പരിശോധന നടത്തി. 
ആലപ്പുഴയിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തിയിരുന്നു. പൊലീസ് നായ ജ്വല്ലറിയുടെ പടിഞ്ഞാറുഭാഗത്തെ മതിൽക്കെട്ടുവരെ പോയി തിരികെ ജ്വല്ലറിയുടെ മുന്നിൽത്തന്നെയെത്തി. 30 ലക്ഷം രൂപയുടെ ആഭരണങ്ങൾ സേഫിൽ ഉണ്ടായിരുന്നതായി ഉടമ പൊലീസിനോട് പറഞ്ഞു. രണ്ടുവ൪ഷം മുമ്പ് അരൂ൪ പള്ളിക്ക് സമീപത്തെ ജ്വല്ലറിയിലും ഒരുവ൪ഷം മുമ്പ് തുറവൂരിലെ ജ്വല്ലറിയിലും സമാനരീതിയിലെ മോഷണശ്രമം നടന്നിരുന്നു. ഇവിടങ്ങളിലും ഭിത്തി തുരന്ന് അകത്ത് കയറിയെങ്കിലും ലോക്ക൪ തുറക്കാൻ കഴിഞ്ഞില്ല. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.