മലയാളികളെ ആക്രമിച്ച് മൊബൈലും പേഴ്സും കവര്‍ന്നു

കുവൈത്ത് സിറ്റി: വ്യത്യസ്ത സംഭവങ്ങളിൽ മലയാളികളെ ആക്രമിച്ച് സ്വദേശി യുവാക്കൾ മൊബൈൽ ഫോണും പേഴ്സും കവ൪ന്നു. രണ്ടു സംഭവങ്ങളിലും കോഴിക്കോട് സ്വദേശികളാണ് കവ൪ച്ചക്കിരയായത്. അക്രമികളുടെ വരവിൽ സംയമനം കൈവിടാതിരുന്നതിനാൽ രണ്ടു പേ൪ക്കും വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനായി.
പയ്യോളി സ്വദേശിയായ യുവാവ് പത്ര വിതരണത്തിനിടെയാണ് കവ൪ച്ചക്കിരയായത്. വ്യാഴാഴ്ച പുല൪ച്ചെ രണ്ടു മണിയോടെ അബ്ബാസിയ ഓ൪മ ജ്വല്ലറിക്ക് മുന്നിലെ റോഡിൽ പത്രം ഇറക്കുമ്പോഴാണ് കാറിലെത്തിയ മൂന്ന് യുവാക്കൾ ഇയാളെ സമീപിച്ചത്. ഇവ൪ കാറിൽനിന്നിറങ്ങുമ്പോൾ തന്നെ അപകടം മണത്തതിനാൽ മലയാളി പോക്കറ്റിലുണ്ടായിരുന്ന പണമടങ്ങിയ പേഴ്സ് കാറിൽ പെട്ടെന്ന് കാണാത്തിടത്ത് നിക്ഷേപിച്ചു. മൂന്നു പേരിൽ ഒരാൾ മാത്രമാണ് കാറിൽനിന്നിറങ്ങിയത്. അടുത്തെത്തി ബതാഖ ചോദിച്ചപ്പോൾ യാത്രക്കിടെ ചെക്കിങ് നടത്തിയ പൊലീസ് ബതാഖയും ലൈസൻസും വാങ്ങിവെച്ചെന്ന് മറുപടി നൽകിയതോടെ കാറിനടുത്തെത്തി മുദീറിനോട് പറയാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിക്കുന്നതിനിടെ കാറിൽനിന്നിറങ്ങിയ മറ്റൊരു യുവാവ് സ്റ്റാ൪ട്ട് ചെയ്തിട്ടിരുന്ന മലയാളിയുടെ കാറിൻെറ ഡ്രൈവിങ് സീറ്റിലിരുന്ന് അവിടെയുണ്ടായിരുന്ന മൊബൈൽ കൈവശപ്പെടുത്തി. മലയാളിയുടെ പോക്കറ്റുകൾ തപ്പിനോക്കി പേഴ്സ് ഇല്ല എന്നുറപ്പുവരുത്തിയ ശേഷമാണ് സംഘം സ്ഥലംവിട്ടത്.
റിഗ്ഗഇയിൽ വെച്ച് ബുധനാഴ്ച രാത്രി പത്ത് മണിയോടെ തിക്കോടി സ്വദേശിയാണ് കവ൪ച്ചക്കരിയായത്. വിജനമായ സ്ഥലത്തുകൂടെ നടന്നുപോവുമ്പോൾ കാറിലെത്തിയ രണ്ടു സ്വദേശി യുവാക്കളാണ് അക്രമം നടത്തിയത്.
ഇവ൪ കാറിൽനിന്നിറങ്ങുമ്പോൾ തന്നെ അപകടം മുന്നിൽകണ്ട മലയാളി കൈയിലുണ്ടായിരുന്ന ഐ ഫോൺ സ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു. ഓടാൻ ശ്രമിച്ചെങ്കിലും അടുത്തെത്തിയ അക്രമികൾ ബലംപ്രയോഗിച്ച് പോക്കറ്റിൽനിന്ന് പേഴ്സ് കൈവശപ്പെടുത്തി. അതിൽ കാര്യമായ പണമൊന്നുമുണ്ടായിരുന്നില്ലെങ്കിലും സിവിൽ ഐഡിയും വിസിറ്റിങ് കാ൪ഡുകളും കടലാസുകളുമുണ്ടായിരുന്നതിനാൽ നല്ല കനംതോന്നിക്കുന്ന പേഴ്സുമായി അക്രമികൾ സ്ഥലംവിട്ടു. 268050308967 നമ്പ൪ സിവിൽ ഐഡി കണ്ടുകിട്ടുന്നവ൪ 99498607 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യ൪ഥിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.