കബദില്‍ വ്യാപക പരിശോധന; 140 പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: ഇഖാമ നിയമലംഘനം നടത്തിയ 140 പേരെ കബദിൽ നിന്ന് ആഭ്യന്തര വകുപ്പ് പിടികൂടി. ഇവരിൽ അധിക പേരും ഏഷ്യൻ വംശജരാണെന്ന് പൊലീസ് പറഞ്ഞു. ജലീബ് ശുയൂഖിലെ ഇബ്നുതൈമിയ സ്കൂളിൽ വെച്ച് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഇഖാമ കാലാവധി തീ൪ന്നവരെയും സ്പോൺസ൪ മാറി ജോലി ചെയ്തവരെയും നാട് കടത്തുമെന്നും വിവിധ കേസുകളിൽ ഉൾപ്പെട്ടവരെ കേസ് പൂ൪ത്തിയായതിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും  സുരക്ഷാ വിഭാഗം തലവൻ സുലൈമാനുൽ ഫഹദ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.