പത്തനംതിട്ട: തിരക്കേറിയ സ്ഥലങ്ങളിലെ ട്രാഫിക് പരിശോധന ഒഴിവാക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് പി.വിമലാദിത്യ പറഞ്ഞു. പ്രധാന ജങ്ഷനുകളിലെ വാഹനപരിശോധന ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നെന്ന പരാതിയെത്തുട൪ന്നാണ് നടപടി. ഗതാഗത നിയമം ലംഘിച്ച് വാഹനമോടിക്കുന്നവ൪ക്കെതിരെ നടപടി തുടരുമെന്നും പൊലീസ് ചീഫ് വ്യക്തമാക്കി. പത്തനംതിട്ട പ്രസ് ക്ളബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനമൈത്രി പൊലീസ് സ്റ്റേഷൻ പ്രവ൪ത്തനം ഊ൪ജിതമാക്കാനുള്ള നടപടികൾ പൂ൪ത്തിയായി വരികയാണ്. ബീറ്റ് ഓഫിസ൪മാ൪ക്കുള്ള പരിശീലനം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. എട്ട് സ്റ്റേഷനുകൾക്ക് പുറമെ പെരുനാട്, വെച്ചൂച്ചിറ, ചിറ്റാ൪ സ്റ്റേഷനുകളിൽ ജനമൈത്രി പൊലീസിൻെറ സേവനം തുടങ്ങി.
ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ പൊലീസിന് മാത്രമായി എടുക്കാൻ ബുദ്ധിമുട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാരോട് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവര ശേഖരണത്തിന് ജില്ലാ ലേബ൪ വിഭാഗത്തിൻെറ സഹായം തേടിയിട്ടുണ്ട്. സ്വകാര്യബസുകളിൽ പലതും പെ൪മിറ്റില്ലാതെയും സമയനിഷ്ഠ പാലിക്കാതെ സഞ്ചരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എല്ലാ രേഖകളുമായി മാത്രമേ സ൪വീസ് നടത്താവൂവെന്ന് ഇവരോട് നി൪ദേശിച്ചിട്ടുണ്ട്. മല്ലപ്പള്ളി ആനിക്കാട്ട് വീട്ടമ്മയെ കൊലപ്പെടുത്തി കവ൪ച്ച നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാൻ അന്വേഷണം അസമിലേക്ക് വ്യാപിപ്പിക്കും. സ൪ക്കാ൪ സ്ഥാപനം പോലെ സുതാര്യമായി പൊലീസ് സ്റ്റേഷൻ പ്രവ൪ത്തിപ്പിക്കുമെന്നും വിമലാദിത്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.