ഷാര്‍ജയില്‍ മലയാളിയടക്കം രണ്ട് ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തു

ഷാ൪ജ: ഷാ൪ജയിലെ വ്യത്യസ്ത പ്രദേശങ്ങളിലായി രണ്ട് ഇന്ത്യക്കാ൪ ആത്മഹത്യ ചെയ്തു. ഇതിൽ ഒരാൾ മലയാളിയാണ്. വെള്ളി, ശനി ദിവസങ്ങളാണ് സംഭവം.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഷിനു മാധവനാണ് (32) സഹോദരിയുടെ താമസസ്ഥലത്ത് ജീവനൊടുക്കിയത്.  ഷാ൪ജയിൽ മെയിൻറനൻസ് കമ്പനി നടത്തുന്ന ഷിനു കടബാധ്യത കാരണമാണ് ജീവനൊടുക്കിയതെന്ന് പറയപ്പെടുന്നു.
നെയ്യാറ്റിൻകര പാലിയോട് ‘ഷീബ നിവാസി’ൽ മാധവൻെറയും പരേതയായ ശാന്തയുടെയും മകനാണ് ഷിനു. ഭാര്യ: ദീപ.  
ബുഹൈറയിൽ താമസിക്കുന്ന ഷിനു ശനിയാഴ്ച പുല൪ച്ചെ ബുതീനയിലെ സഹോദരിയുടെ ഫ്ളാറ്റിലെത്തി. ദീപക്ക് സുഖമില്ലാത്തതിനാൽ സഹോദരിയും ഭ൪ത്താവും ഷിനുവിൻെറ വീട്ടിലായിരുന്നു. ശനിയാഴ്ച പുല൪ച്ചെ  ബുതീനയിലെ ഫ്ളാറ്റിൻെറ താക്കോലുമായി പോയ ഷിനുവിനെ പിന്നീട് പലതവണ മൊബൈലിൽ വിളിച്ചിട്ടും ഫോണെടുത്തില്ല. ഇതത്തേുട൪ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഷിനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്തുനിന്ന് അടച്ച ഫ്ളാറ്റിൻെറ വാതിൽ വൈകിട്ടാണ് തുറക്കാനായത്. ഷിനുവിന് ഏഴു വയസ്സുള്ള മകനുണ്ട്. ഈ കുട്ടി നിത്യരോഗിയാണ്. ഭാര്യയുടെ വിസ കാലാവധി കഴിഞ്ഞെങ്കിലും പുതുക്കിയില്ല. എട്ടു വ൪ഷത്തോളമായി ഷിനു നാട്ടിൽ പോയില്ലെന്നും അറിയുന്നു.
രണ്ടാമത്തെയാൾ നി൪മാണ പ്രവ൪ത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിലാണ് ആത്മഹത്യ ചെയ്തത്. ഖറാൻ ഏരിയയിൽ നി൪മാണം നടക്കുന്ന വീടിൻെറ സീലിങിലാണ് കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ ഇലക്ട്രിക് കേബിൾ ഉപയോഗിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാവിലെ ഇവിടെ ജോലിക്കെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.