അക്രമങ്ങള്‍ തുടരുന്നു

മനാമ: കഴിഞ്ഞ ദിവസത്തെ ചില പ്രതിപക്ഷ കക്ഷികളുടെ പണിമുടക്കാഹ്വാനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസവും രാജ്യത്തിൻെറ പല ഭാഗങ്ങളിലും അനിഷ്ട സംഭവങ്ങളുണ്ടായി. പല സ്ഥലങ്ങളിലും അക്രമികൾ റോഡിൽ തീ കത്തിച്ച് ഗതാഗത തടസ്സമുണ്ടാക്കി. സിത്ര, അൽ മഖ്ഷ, കറാന തുടങ്ങിയ സ്ഥലങ്ങളിലാണ് തടസ്സങ്ങളുണ്ടായത്. ദേഹലുള്ള ഗേൾസ് പ്രൈമറി സ്കൂളിന് നേരെ അക്രമികൾ പെട്രോൾ ബോബെറിഞ്ഞു. സംഭവത്തിൽ സ്കൂളിനുള്ളിലും സ്കൂളിനോട് ചേ൪ന്നുള്ള ചച്ചക്കറിതോട്ടത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചു. അൽ യ൪മൂഖ് പ്രൈമിറ ബോയ്സ് സ്കൂളിന് നേരെയും അക്രമശ്രമമുണ്ടായി. രാജ്യത്തെ വിവിധ സ്കൂളുകൾക്ക് നേരെ ഏതാണ്ട് 145ഓളം സമാനമായ അക്രമങ്ങളാണ് ഈയിടെയുണ്ടായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.