ഹറമിനടുത്ത് മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍

മക്ക: ഹറമിനടുത്ത് ഗസ്സയിൽ റെയിൽവേ സ്റ്റേഷൻ നി൪മിക്കുമെന്ന് ഹറം വടക്ക് മുറ്റ വികസനസമിതി അധികൃത൪ പറഞ്ഞു. ഏറ്റവും വലിയ സ്റ്റേഷനായിരിക്കും ഇത്. പോസ്റ്റ് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് റെയിൽവേ സ്റ്റേഷൻ പണിയുക. വൈദ്യുതി ബന്ധം വിഛേദിച്ച് കെട്ടിടം പൊളിച്ചുമാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി ഈ മാസാവസാനത്തോടെ പോസ്റ്റ് ഓഫിസ് കെട്ടിടം ഏറ്റെടുക്കും. മൂന്ന് റെയിൽവേ സ്റ്റേഷനുകളാണ് ഹറമിനടുത്ത് നി൪മിക്കുന്നത്. രണ്ടാമത്തേത് മിസ്ഫലയിൽ കിങ് അബ്ദുൽ അസീസ് വഖഫ് കെട്ടിടത്തിന് പിൻവശത്തും മൂന്നാമത്തേത് ജ൪വലിലുമാണ്. ഓരോ സ്റ്റേഷനോടും ചേ൪ന്ന് ബസ്, ടാക്സി സ്റ്റേഷനുകളുമുണ്ടാകും. ബസ് സ്റ്റേഷനും റെയിൽവേ സ്റ്റേഷനും വ്യത്യസ്ത രൂപത്തിലായിരിക്കും. കിങ് അബ്ദുല്ല ഹറം വികസനപദ്ധതിക്ക് കീഴിലെ ഹറം വടക്കേ മുറ്റം നാലാം ഘട്ട വികസനത്തിന് 32 ബില്യൺ റിയാലാണ് വകയിരുത്തിയിരിക്കുന്നത്. 1800 കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നത്. ശിഅ്ബ് ആമിറിലെ കെട്ടിടം പൊളി തുടരുകയാണ്. അതു കഴിഞ്ഞാൽ ജ൪വൽ ഭാഗത്തെ ജോലികൾ ആരംഭിക്കും. ഹറമിൻെറ വടക്ക് ഭാഗത്തെ ‘ജബലുൽ ഹിന്ദ്’ ഭാഗത്തെ കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്നതിലുൾപ്പെടും. ജ൪വൽ, ‘ബിഅ്൪ ദീ ത്വുവ്വ’ ഭാഗത്തെ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിക്കുന്നതിന് സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായി ധാരണയായിട്ടുണ്ടെന്നും ഹറം വടക്കേ മുറ്റം വികസന സമിതി അധികൃത൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.