മനാമ: അനാഥമായ അവസ്ഥയിൽ റോഡരികിൽനിന്ന് ലഭിച്ച രണ്ട് വയസ്സുകാരിയുടെ നോവുന്ന അനുഭവം ജന മനസ്സുകളിൽനിന്ന് മായും മുമ്പ് മറ്റൊരു സംഭവം കൂടി. മുഹറഖിലെ ജംഇയത്തുൽ ഇസ്ലാഹ് മസ്ജിദിലെ പുറത്തുള്ള മൂത്രപ്പുരയിലെ അവശിഷ്ടങ്ങളിടുന്ന പെട്ടിയിൽനിന്നാണ് നവജാത ശിശുവിനെ ലഭിച്ചത്. പ്രസവിച്ച് ഏകദേശം രണ്ടാഴ്ച മാത്രം പ്രായമായ കുട്ടിയാണെന്നാണ് അനുമാനിക്കുന്നത്. ഇന്നലെ രാത്രി ഇഷാ നമസ്കാരത്തിന് തൊട്ടു മുമ്പാണ് പുരുഷന്മാരുടെ മൂത്രപ്പുരയിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടത്. നോക്കിയപ്പോൾ ബ്ളാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ കുട്ടിയെ കിടത്തിയിരിക്കുന്നതാണ് കണ്ടത്. നമസ്കാരത്തിന് എത്തിയ ഒരാൾ കുട്ടിയെ പള്ളിയിലേക്ക് എടുത്തു. പിന്നീട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ആംബുലൻസിൽ കുട്ടിയെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നതിനെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് വയസ്സുകാരിയെ മുസാക്ക൪ അവന്യൂവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ യാത്രക്കാരൻ പൊലീസിൽ ഏൽപിച്ചത്. കുട്ടിയെ തേടി ആരും എത്താത്തതിനാൽ ബറ്റൽകോയുടെ ചൈൽഡ് കെയ൪ ഹോമിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.