മസ്കത്തില്‍ വൈദ്യുതി മേഖലയില്‍ 166 ദശലക്ഷം റിയാല്‍ നിക്ഷേപിക്കും

മസ്കത്ത്: മസ്കത്ത് ഗവ൪ണറേറ്റിൽ വൈദ്യുതിയുടെ വ൪ധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് 166 ദശലക്ഷം റിയാലിൻെറ പദ്ധതികൾ നടപ്പാക്കുമെന്ന് മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി സി.ഇ.ഒ അബ്ദുല്ല ബിൻ സഈദ് അൽ അബ്രി അറിയിച്ചു. ഇതിൻെറ ഭാഗമായി ഗവ൪ണറേറ്റിൻെറ വിവിധ ഭാഗങ്ങളിൽ നിരവധി പുതിയ സബ്സ്റ്റേഷനുകൾ നി൪മിക്കും. സീബ്, അൽ അമിറാത്ത്, ബോഷ൪ എന്നീ വിലായത്തുകളിൽ അനുഭവപ്പെടുന്ന വൈദ്യുതി കമ്മി പരിഹരിക്കാൻ 33,11 കെ.വി വൈദ്യുതി നെറ്റ്വ൪ക്കുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നി൪മാണ പ്രവ൪ത്തനവും താമസയിടങ്ങളും വ൪ധിച്ചതിനാലാണ് ഈ വിലായത്തുകളിൽ വൈദ്യുതി കമ്മി അനുഭവപ്പെടുന്നത്.
കമ്പനി അടുത്തിടെ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ നിരവധി പദ്ധതികൾ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. മീറ്റ൪ റീഡിങ് അറിയാനും പണമടക്കാനും നിരവധി സംവിധാനങ്ങൾ  കമ്പനി പുതുതായി ഒരുക്കിയിരുന്നു. ഇ-മെയിൽ, എസ്.എം.എസ്, സ്മാ൪ട്ട് ഫോൺ തുടങ്ങിയ സൗകര്യങ്ങളാണ് ഇതിനായി ഒരുക്കിയത്. രാജ്യത്ത് വൈദ്യുതി മേഖലയിൽ പ്രിപെയ്ഡ് സൗകര്യമൊരുക്കുന്ന ആദ്യ കമ്പനിയാണിതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതികൾ നടപ്പാക്കുന്നതോടെ വൈദ്യുതി രംഗത്തെ പ്രയാസങ്ങൾ പരിഹരിക്കും. രണ്ട് വ൪ഷം കൊണ്ട് പദ്ധതി പൂ൪ത്തിയാവും. വിതരണ മേഖലയിലെ  കാര്യക്ഷമത വ൪ധിപ്പിക്കാൻ എട്ട് ദശ ലക്ഷം റിയാലും കമ്പനി ചെലവഴിക്കും.
കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് 2,38,000 ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. വ൪ഷം തോറും എട്ട് ശതമാനം ഉപഭോക്താക്കളാണ് വ൪ധിക്കുന്നത്. എന്നാൽ നിലവിലുള്ള നിരക്കുകൾ കമ്പനിയുടെ ചെലവിനൊപ്പമെത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ൪ഷം 53 ദശലക്ഷം റിയാൽ കമ്പനി ഉപഭോക്താക്കൾക്ക് വേണ്ടി ചെലവിട്ടി
രുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.