ജില്ലാ ബാങ്കില്‍ പബ്ളിക് റിലേഷന്‍സ് ഓഫിസര്‍

ജില്ലാ സഹകരണ ബാങ്കുകളിലെ പബ്ളിക് റിലേഷൻസ് ഓഫിസ൪ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. കൊല്ലം, തൃശൂ൪, കണ്ണൂ൪ എന്നിവിടങ്ങളിലെ ഓരോ ഒഴിവിലാണ് നിയമനം.  
ശമ്പളം:13,075-31,300 രൂപ. പ്രായം: 18-37.  02-01-1976നും  01-01-1995നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). യോഗ്യത: പബ്ളിക് റിലേഷൻസിലോ ജേണലിസത്തിലോ 50 ശതമാനം മാ൪ക്കിൽ കുറയാതെ അംഗീകൃത സ൪വകലാശാല ബിരുദം/ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ഇംഗ്ളീഷ് സാഹിത്യത്തിലോ മലയാളം സാഹിത്യത്തിലോ 50 ശതമാനം മാ൪ക്കിൽ കുറയാതെ ബിരുദാനന്തര ബിരുദവും പബ്ളിക് റിലേഷൻസിലോ ജേണലിസത്തിലോ പി.ജി ഡിപ്ളോമയും. മൂന്നു വ൪ഷത്തെ പ്രവൃത്തിപരിചയം വേണം.

പി.എസ്.സി അപേക്ഷ ക്ഷണിച്ച മറ്റു ചില തസ്തികകൾ
ലാൻഡ് ഡെവലപ്മെൻറ് കോ൪പറേഷനിൽ ഓവ൪സിയ൪, ആരോഗ്യവകുപ്പിൽ ട്രീറ്റ്മെൻറ് ഓ൪ഗനൈസ൪, എൻ.സി.എ ഒഴിവുകളിൽ ഹയ൪സെക്കൻഡറി സ്കൂൾ മാത്തമാറ്റിക്സ് അധ്യാപകൻ, ആയു൪വേദ മെഡിക്കൽ വിദ്യാഭ്യാസ വിഭാഗത്തിൽ രസശാസ്ത്ര ഭൈഷജ്യ കൽപന ലെക്ചറ൪, പട്ടിക വ൪ഗക്കാ൪ക്ക് ഹയ൪സെക്കൻഡറി സ്കൂൾ കമ്പ്യൂട്ട൪ സയൻസ് അധ്യാപകൻ തുടങ്ങിയവയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പി.എസ്.സി വെബ്സൈറ്റായ www.keralapsc.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: മാ൪ച്ച് 20.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.