വിദേശ ഫണ്ട് സ്വീകരിക്കുന്ന സ്വകാര്യ സ്കൂളുകളുടെ ലൈസന്‍സ് റദ്ദാക്കും

റിയാദ്: സൗദിയിൽ പ്രവ൪ത്തിക്കുന്ന സ്വദേശ, വിദേശ സിലബസിലുള്ള സ്വകാര്യ സ്കൂളുകൾ വിദേശ സഹായം സ്വീകരിച്ചാൽ അവയുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ, വിദേശ സ്കൂളുകളുടെ മേധാവിയെ ഉദ്ധരിച്ച് സാമ്പത്തിക മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. വിദേശത്തുനിന്ന് ധനമായോ വസ്തുക്കളായോ സഹായം സ്വീകരിക്കുന്നത് നിയമപരമായി കുറ്റകരമാണ്. രാജ്യത്ത് പ്രവ൪ത്തിക്കുന്ന സ്വകാര്യ സ്കൂളുകളിൽ 3000ഓളം സ്ഥാപനങ്ങൾ സാമ്പത്തികവും സാങ്കേതികവുമായ മേഖലയിൽ വ്യവസ്ഥക്ക് വിരുദ്ധമായി പ്രവ൪ത്തിച്ചതായി മന്ത്രാലയത്തിൻെറ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
സ്വകാര്യ സ്കൂളുകളുടെ ഫീസ് വ൪ധനവിന് മന്ത്രാലയത്തിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥയെക്കുറിച്ച് വിശദീകരിക്കവെയാണ് മന്ത്രാലയ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാ൪ഥികൾക്ക് നൽകുന്ന സേവനം, വിദ്യാഭ്യാസ നിലവാരം എന്നിവയെ മാനദണ്ഡമാക്കിയാണ് ഫീസ് നി൪ണയിക്കേണ്ടത്. നിലവാരം നിലനി൪ത്തുന്നു എന്നുറപ്പുവരുത്താൻ വാ൪ഷിക വിലയിരുത്തൽനടത്തണം.
മന്ത്രിസഭ തീരുമാനപ്രകാരമാണ് സ്വകാര്യ, വിദേശ സ്കൂളുകളുടെ ഫീസ് നി൪ണയത്തിനുള്ള നിയമം രൂപപ്പെടുത്തിയതെന്ന് വകുപ്പ് മേധാവി സാലിഹ് അത്തുറൈഫ് പറഞ്ഞു. മന്ത്രാലയത്തിൻെറ അനുമതി നേടിയ ശേഷമാണ് സ്കൂളുകൾ ഫീസ് വ൪ധിപ്പിക്കേണ്ടത്. ഇത് പാലിക്കാത്ത സ്കൂളുകൾക്കെതിരെ മന്ത്രാലയം നിയമനടപടി സ്വീകരിക്കും. അടുത്ത അധ്യയന വ൪ഷത്തിൽ ഫീസ് വ൪ധിപ്പിക്കാനുദ്ദേശിക്കുന്ന സ്ഥാപനങ്ങൾ ഈ വ൪ഷത്തെ ആദ്യ ടേം അവസാനിക്കുന്നതിന് മുമ്പായി അപേക്ഷ സമ൪പ്പിച്ചിരിക്കണമെന്നും സാലിഹ് അത്തുറൈഫ് കൂട്ടിച്ചേ൪ത്തു. സ്കൂളിൻെറ യോഗ്യത പരിശോധിച്ച ശേഷമാണ് ഫീസ് വ൪ധനവിന് അനുമതി നൽകുക. കെട്ടിടം, വിദ്യാ൪ഥികളുടെ എണ്ണം, അധ്യാപക-വിദ്യാ൪ഥി അനുപാതം, ഓഫിസ് ജോലിക്കാ൪, വേലക്കാ൪, ഡ്രൈവ൪മാ൪ എന്നിവരുടെ എണ്ണം എന്നീ ഘടകങ്ങൾ ഫീസ് വ൪ധനവിൽ പരിഗണിക്കുന്നതാണ്. പാഠ്യപദ്ധതി, വിദ്യാ൪ഥികൾക്ക് നൽകുന്ന പാഠ്യേതര വിഷയങ്ങൾ, പരിശീലനം, സാങ്കേതികവിദ്യ, ഇലക്ട്രോണിക് വിദ്യഭ്യാസ രീതി, ഉപകരണങ്ങൾ എന്നിവയും വിലയിരുത്തലിന് വിധേയമാക്കും. സ്വദേശിവത്കരണത്തിലെ പങ്കാളിത്തവും സുപ്രധാനമാണ്. ഫീസ് വ൪ധനവിനെക്കുറിച്ച് രക്ഷിതാക്കളെ അധ്യയന വ൪ഷം അവസാനിക്കുന്നതിന് മുമ്പായി സ്കൂൾ അധികൃത൪ അറിയിച്ചിരിക്കണം. സ്കൂൾ കമ്മിറ്റി തീരുമാനപ്രകാരമായിരിക്കണം ഫീസ് വ൪ധനവും രക്ഷിതാക്കളെ അറിയിക്കലും നടക്കേണ്ടതെന്നും വകുപ്പു മേധാവി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.