നഴ്സിങ് തട്ടിപ്പ്: നിരവധി മലയാളികള്‍ ദുരിതത്തില്‍

കുവൈത്ത് സിറ്റി: പ്രവാസ ലോകത്തെ സ്ഥിരം തട്ടിപ്പ് രീതിയായ നഴ്സിങ് ജോലി വാഗ്ദാനത്തിൻെറ മറവിൽ നിരവധി മലയാളികൾ കുവൈത്തിൽ ദുരിതമനുഭവിക്കുന്നു. നഴ്സിങ് ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി കുവൈത്തിലെത്തിച്ച ഏജൻറുമാരുടെ വലയിൽപ്പെട്ട് നിൽക്കക്കള്ളിയില്ലാതായ ഒരു സംഘം മലയാളികൾ മാധ്യമപ്രവ൪ത്തക൪ക്കുമുന്നിൽ ഇന്നലെ അനുഭവം പങ്കുവെക്കാനെത്തി.
സംസ്ഥാനത്തെ വിവിധ ജില്ലക്കാരായ എട്ടു പേരാണ് നഴ്സിങ് ജോലി തട്ടിപ്പിനിരയായി തോമസ് ചാണ്ടി എം.എൽ.എ, സാമൂഹിക പ്രവ൪ത്തകൻ തോമസ് കെ. തോമസ് എന്നിവ൪ വഴി മാധ്യമപ്രവ൪ത്തകരുടെ മുന്നിലെത്തിയത്. പത്തനംതിട്ട കൊട്ടാരക്കര സ്വദേശി അനീഷ്, റാന്നിയിലെ കണ്ണൻ, കട്ടപ്പനക്കാരൻ റോണി കെ. മാത്യു, കൊല്ലം കല്ലട സ്വദേശി മനു രാജു, എറണാകുളം പെരുമ്പാവൂരുകാരായ ജെയ്സൺ തോമസ്, എൽദോസ് ഏലിയാസ്, ആലപ്പുഴ എടത്വാ സ്വദേശികളായ സോണിയ സുജിത്, ജയശ്രീ എന്നിവരാണ് വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തത്. ഇവരെ കൂടാതെ 15 ഓളം പേ൪ ഇതേ രീതിയിൽ തട്ടിപ്പിനിരയായി കുവൈത്തിലുണ്ടന്നും ഇവ൪ പറഞ്ഞു.
മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വീതം വരെ ഏജൻറിന് നൽകിയാണ് ഇവ൪ കുവൈത്തിലെത്തിയത്. കണ്ണൂ൪ സ്വദേശിയും അബ്ബാസിയയിൽ താമസക്കാരനുമായ മനോജ് കുമാ൪ എന്നയാളാണ് തങ്ങളിൽനിന്ന് കുവൈത്തിലെ വിവിധ ആശുപത്രികളിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തുക വാങ്ങിയതെന്ന് ഇവ൪ പറഞ്ഞു. ചിലരോട് നാട്ടിൽനിന്ന് തന്നെ സബ് ഏജൻറ് മുഖേന തുക വാങ്ങിയപ്പോൾ ചിലരോട് ഇവിടെനിന്നാണ് തുക വാങ്ങിയത്. തുക വാങ്ങിയതിന് പ്രത്യേക രേഖകളൊന്നും ആ൪ക്കും നൽകിയിട്ടില്ല. വിസിറ്റിങ് വിസയിലാണ് എല്ലാവരെയും കൊണ്ടുവന്നത്. ആദ്യം ഒരു സ്വകാര്യ സ്ഥാപനത്തിൻെറ പേരിലെടുത്ത വിസിറ്റിങ് വിസ കാണിച്ചാണ് നാട്ടിൽവെച്ച് പണം വാങ്ങിയത്. ഈ വിസയിൽ വന്ന ശേഷം ജോലിയിൽ കയറുമ്പോൾ വിസ മാറ്റാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പിന്നീട് അതിന് സമയമെടുക്കുമെന്ന് പറഞ്ഞ് അയച്ചുകൊടുത്ത വിസിറ്റ് വിസയിലാണ് എല്ലാവരും എത്തിയത്. ഇവിടെ താമസവും ഭക്ഷണവും നൽകിയ ആരോഗ്യ മന്ത്രാലയം നടത്തുന്ന ടെസ്റ്റുകളിൽ എഴുതിക്കുമെന്നാണ് പറയുന്നത്. ചിലരെയൊക്കെ ടെസ്റ്റ് എഴുതിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആ൪ക്കും ജോലി കിട്ടിയിട്ടില്ല. എല്ലാവരുടെയും വിസിറ്റ് വിസയുടെ കാലാവധി അടുത്ത ദിവസങ്ങളിൽ തീരുകയാണ്. അതോടെ ഒന്നുങ്കിൽ നാട്ടിലേക്ക് മടങ്ങണം. ഇവിടെ തുടരുന്ന ഒരോ ദിവസവും പത്ത് ദിവസം കറാമ അടക്കേണ്ടതിനാലും ഇവിടെ തുട൪ന്നതുകൊണ്ട് മാത്രം ജോലി ലഭിക്കില്ലെന്നതിനാലും തിരിച്ചുപോവും. ഇതോടെ പിന്നെ ഏജൻറുമായി യാതൊരുവിധത്തിലും ബന്ധപ്പെടാനാവില്ല. ഈ തട്ടിപ്പ് രീതിയാണ് ഇയാളടക്കമുള്ള പല നഴ്സിങ് തട്ടിപ്പുകാരും പിന്തുടരുന്നത്.
ഒരു ജോലി പ്രതീക്ഷിച്ച് ഉള്ളതെല്ലാം വിറ്റുപെറുക്കി വൻ തുക ഏജൻറിന് നൽകി ഇവിടെ എത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതെന്ന് തട്ടിപ്പിനിരയായവ൪ പറഞ്ഞു. തങ്ങളെ പോലെ അനേക൪ ഇനിയും തട്ടിപ്പിൽ കുടുങ്ങാൻ ഇടയുണ്ടെന്നതിനാലാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്നും ഇവ൪ പറഞ്ഞു.
അതേസമയം, താൻ പണം വാങ്ങിക്കൊണ്ടുവന്ന എട്ടു പേരിൽ ആരെയും കബളിപ്പിച്ചിട്ടില്ലെന്ന് മനോജ് കുമാ൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. എട്ടു പേരിൽ അഞ്ചു പേരെ ആരോഗ്യ മന്ത്രാലയത്തിൻെറ ടെസ്റ്റ് എഴുതിച്ചു. വിസിറ്റിങ് വിസയുടെ കലാവധി കഴിഞ്ഞാൽ മടങ്ങുന്ന അവരിൽ ജോലി കിട്ടുന്നവരെ താൻ തന്നെ പണം മുടക്കി കുവൈത്തിലേക്ക് കൊണ്ടുവരും. സാങ്കേതികമായ ചില കാരണങ്ങളാലാണ് മൂന്നു പേ൪ക്ക് ടെസ്റ്റ് എഴുതാൻ കഴിയാതിരുന്നത്. അവ൪ക്കുവേണ്ടി ചെലവായ തുക കഴിച്ച് ബാക്കി നൽകാൻ താൻ ഒരുക്കമണെന്നും മനോജ് കുമാ൪ പറയുന്നു. താൻ ആദ്യമായാണ് ഇത്തരത്തിൽ ആളുകളെ കൊണ്ടുവരുന്നതെന്നും കബളിപ്പിച്ച് പണം തട്ടൽ ആയിരുന്നില്ല തൻെറ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
എന്നാൽ, തങ്ങൾ മാത്രമല്ല മനോജിൻെറ വലയിൽപ്പെട്ട് വഞ്ചിതരായതെന്നും വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നതിനെ തുട൪ന്ന് ഇയാൾ വഴിയെത്തിയ പലരും നാട്ടിലേക്ക് തിരിച്ചുപോയിട്ടുണ്ടെന്നുമാണ് വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തവ൪ പറഞ്ഞത്. നാട്ടിൽ ഇയാളെ കുറിച്ച് വലിയ വിവരമില്ലാത്തിനാൽ അവിടെനിന്ന് പണം തിരികെ കിട്ടാനുള്ള യാതൊരു സാധ്യതയുമില്ലെന്നും അത് മുതലെടുത്ത് വിസിറ്റ് വിസയുടെ കാലാവധി കഴിയുന്നതോടെ ഒരോരുത്തരായി നാട്ടിൽ പോകുന്നതിനാണ് ഇയാൾ മുൻഗണന നൽകുന്നത്. ഇവ൪ നാട്ടിലെത്തുന്നതോടെ പണം തിരിച്ചുചോദിക്കാനാവാത്ത അവസ്ഥയിലാവുന്നത് മുതലെടുത്തുള്ള ചൂഷണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.