യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി യുവാവിന്‍െറ ആത്മഹത്യാ ശ്രമം

ഷാ൪ജ: യുവാവിൻെറ ആത്മഹത്യാ ശ്രമം യാത്രക്കാരെ മുൾമുനയിൽ നി൪ത്തി. കഴിഞ്ഞ ദിവസം ഷാ൪ജ മ്യൂസിയം സമുച്ചയത്തിന് സമീപത്തുള്ള മാ൪ജില ഭാഗത്തെ മീന റോഡിലാണ് ആത്മഹത്യാ നാടകം അരങ്ങേറിയത്. വേഗത്തിലോടുന്ന വാഹനങ്ങൾക്കിടയിലൂടെ ഓടിയായിരുന്നു ഇയാളുടെ അത്മഹത്യാ ശ്രമം ആരംഭിച്ചത്. തൻെറ വാഹനത്തിൽ ഇടിക്കുമെന്നായപ്പോൾ ഒരു ഡ്രൈവ൪ സഡൻബ്രേക്കിട്ടു. വാഹനത്തിലുണ്ടായിരുന്നവ൪ ഇയാളെ ചീത്ത·വിളിക്കാൻ തുടങ്ങി. ഇയാൾ വീണ്ടും ഓടാൻ തുടങ്ങിയപ്പോൾ യുവാക്കൾ തടഞ്ഞു. കുതറിയോടാൻ ശ്രമിച്ചെങ്കിലും പാഴായി.ഇതിനകം ദൃക്സാക്ഷികൾ അറിയിച്ചതിനെ തുട൪ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നമാണ് അത്മഹത്യാ ശ്രമത്തിന് കാരണമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.