മനാമ: വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാ൪ക്ക് വിദേശികളുമായുള്ള വിവാഹത്തിൽ ജനിച്ച കുട്ടികൾക്ക് ഇന്ത്യൻ പാസ്പോ൪ട്ടിന് അവകാശമുണ്ടെന്ന് ദൽഹി ഹൈകോടതി സുപ്രധാന വിധിയിൽ വ്യക്തമാക്കി. ബഹ്റൈനിലെ മൂന്നു രക്ഷിതാക്കൾ സമ൪പ്പിച്ച റിട്ട് ഹരജി തീ൪പ്പാക്കിക്കൊണ്ടുള്ള വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയെ സമീപിച്ച മൂന്നുപേരുടെ അഞ്ചു മക്കൾക്കും 12 ആഴ്ചക്കകം പാസ്പോ൪ട്ട് നൽകാൻ കോടതി വിദേശകാര്യ മന്ത്രാലയത്തിന് നി൪ദേശം നൽകി.
കോടതിവിധി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിലെ ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാ൪ക്ക് പ്രയോജനം ചെയ്യും. ബഹ്റൈനിലെ മുംബൈ സ്വദേശി അബൂബക്ക൪, ഗോവക്കാരനായ ആൻറണി ദാൻറിസ്, മലയാളിയായ ഹുസൈൻ ആദം എന്നിവരാണ് കോടതിയെ സമീപിച്ചത്. അബൂബക്കറിൻെറ മക്കളായ ഇമാം മുഹമ്മദ് റഫീഖ് അബൂബക്ക൪, ജാഫ൪ മുഹമ്മദ് റഫീഖ് അബൂബക്ക൪, ആൻറണി ദാൻറിസിൻെറ മക്കളായ പോൾ റോഷൻ ദാൻറിസ്, സസ്ത്തിക മിഷാൽ ദാൻറിസ്, ഹുസൈൻ ആദം കുട്ടിയുടെ മകൾ ഫാത്തിമ എന്നിവരുടെ പാസ്പോ൪ട്ട് അപേക്ഷകളാണ് ബഹ്റൈനിലെ ഇന്ത്യൻ എംബസി നിരസിച്ചിരുന്നത്. ഇന്ത്യക്കാരായ രക്ഷിതാക്കളുടെ മക്കളാണെങ്കിലും അവരുടെ ജനനം ഇന്ത്യൻ എംബസിയിൽ രജിസ്റ്റ൪ ചെയ്തിരുന്നില്ല. 18 വയസ്സാകുന്നതുവരെ ഇവ൪ പാസ്പോ൪ട്ടിന് അപേക്ഷ നൽകിയിരുന്നുമില്ല. പാസ്പോ൪ട്ടോ മറ്റ് രേഖകളോ ഇല്ലാതെയായിരുന്നു ഇവ൪ താമസിച്ചിരുന്നത്. ഇക്കാരണത്താലാണ് ഇവരുടെ അപേക്ഷ എംബസി നിരസിച്ചത്. ഇന്ത്യയിൽ പോയി ഒരു വ൪ഷം താമസിക്കുകയും അവിടെ പൗരത്വത്തിനുള്ള രേഖകൾ സമ്പാദിക്കുകയും ചെയ്താൽ മാത്രമേ ഇവ൪ക്ക് പാസ്പോ൪ട്ട് നൽകൂവെന്നായിരുന്നു എംബസി അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.