റഷ്യ, ചൈന രാജ്യങ്ങളുമായുള്ള കുവൈത്തിന്‍െറ ബന്ധം ശക്തിപ്പെടുത്തും

കുവൈത്ത് സിറ്റി: റഷ്യ,  ചൈന എന്നീ രാജ്യങ്ങളുമായുള്ള  കുവൈത്തിൻെറ ബന്ധം ശക്തിപ്പെടുത്തുമെന്ന് അമീരി ദീവാനി റിപ്പോ൪ട്ട് ചെയ്തു. അതിന് വേണ്ടി അമീ൪ ശൈഖ് സബാഹ് ജാബി൪ അൽ അഹമദ് അസ്വബാഹ് ഇരു രാജ്യങ്ങൾക്കും കത്തയച്ചു. ചൈനീസ് പ്രസിഡൻറ് ഹൂ ജിൻറാവോക്കുള്ള സന്ദേശം അമീറിൻെറ പ്രതിനിധി ഡോ.യൂസഫ് ഹമദ് ഇബ്രാഹീം ചൈനീസ് വിദേശകാര്യമന്ത്രിയുടെ പ്രതിനിധിക്ക് കൈമാറി. റഷ്യൻ  പ്രസിഡൻറ് വ്ളാഡ്മി൪ പുടിനുള്ള സന്ദേശം  അമീറിൻെറ പ്രതിനിധി മുഹമ്മദ് അബുൽ ഹസൻ റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രതിനിധിക്ക്  കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.