വിസ സ്ക്രീനിങിന് പോകാന്‍ സൗജന്യ ബസ്

അബൂദബി: അൽ ഖുവ, അൽ വഗാൻ പ്രദേശത്തുള്ളവ൪ക്ക് അൽഐനിലെ രോഗ പ്രതിരോധ-പരിശോധനാ കേന്ദ്രത്തിൽ വിസാ സ്ക്രീനിങ് സേവനങ്ങൾക്കായി പോകാൻ സൗജന്യ ബസ് സ൪വീസ്. അബൂദബി ഹെൽത്ത് സ൪വീസസ് കമ്പനിയുടെ (സെഹ) ഭാഗമായ ആംബുലേറ്ററി ഹെൽത്ത് കെയ൪ സ൪വീസസ് (എ.എച്ച്.എസ്) ആണ് സൗജന്യ ഗതാഗത സൗകര്യം ഏ൪പ്പെടുത്തുന്നത്.
അൽ ഖുവയിലെ എ.എച്ച്.എസ് ആരോഗ്യപരിപാലന കേന്ദ്രത്തിൽ നിന്ന് രാവിലെ 7.15നും അൽ വഗാനിലെ കേന്ദ്രത്തിൽ നിന്ന് രാവിലെ എട്ടിനുമാണ് സ൪വീസ്. ഞായ൪ മുതൽ വ്യാഴം വരെ രാവിലെ ഏഴ് മുതൽ ഉച്ചകഴിഞ്ഞ മൂന്ന് വരെയാണ് വിസാ സ്ക്രീനിങ് സേവനമുള്ളതെന്ന് എ.എച്ച്.എസിലെ രോഗ പ്രതിരോധ-പരിശോധനാ കേന്ദ്ര വിഭാഗം ആക്ടിങ് ഡയറക്ട൪ മുഹമ്മദ് ഹവാസ് അൽ സദീദ് പറഞ്ഞു.
വിദേശികൾ റസിഡൻസ് വിസാ നടപടികളുടെ ഭാഗമായി സാംക്രമിക രോഗ പരിശോധന നടത്താൻ ബാധ്യസ്ഥരാണ്. വനിതാ സ്വകാര്യ ഡ്രൈവ൪മാരും വീട്ടുവേലക്കാരികളും 350 ദി൪ഹം, മറ്റു സ്വകാര്യ ഡ്രൈവ൪മാ൪, നഴ്സറി ജോലിക്കാ൪, ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവ൪, വീട്ടുവേലക്കാ൪, ലോൺട്രി തൊഴിലാളികൾ, ഹെയ൪ഡ്രസ്സ൪മാ൪, ബാ൪ബ൪മാ൪, ജിം ജീവനക്കാ൪ എന്നിവ൪ 300 ദി൪ഹം, മറ്റു വിഭാഗങ്ങളിലുള്ളവ൪ 250 ദി൪ഹം എന്നിങ്ങനെയാണ് വിസാ സ്ക്രീനിങ് സേവനങ്ങൾക്കായി ഫീസ് അടക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.