സ്വദേശികള്‍ക്ക് ഇ-ബോര്‍ഡര്‍ സംവിധാനം വ്യാപകമാക്കും

ദുബൈ: സ്വദേശികൾക്ക് രാജ്യത്തെ അതി൪ത്തി പ്രവേശന കവാടങ്ങളിൽ ഇ-ബോ൪ഡ൪ സംവിധാനം വ്യാപകമാക്കും. എല്ലാ സ്വദേശികൾക്കും 2014 അവസാനിക്കുന്നതിന് മുമ്പ് ഇലക്ട്രോണിക് പാസ്പോ൪ട്ട് നൽകും. അതോടെ എല്ലാ വിമാനത്താവളങ്ങളിലും കര മാ൪ഗമുള്ള അതി൪ത്തി പ്രവേശന കവാടങ്ങളിലും തുറമുഖങ്ങളിലും ഇ-ബോ൪ഡ൪ സംവിധാനം നടപ്പാക്കും. കഴിഞ്ഞ വ൪ഷം അബൂദബി വിമാനത്താവളങ്ങത്തിൽ സംവിധാനം വന്നു. ഇതിൽ രജിസ്റ്റ൪ ചെയ്യുന്നവ൪ക്ക് 15 സെക്കൻഡ് കൊണ്ട് എമിഗ്രേഷൻ നടപടി പൂ൪ത്തിയാക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം. യാത്രയിലെ സമയം ലാഭിക്കാനും സുഗമമാക്കാനും ഇത് സഹായിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.