സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്ര ഇനി ഒമാന്‍ എയറില്‍ മാത്രം

മസ്കത്ത്: സ൪ക്കാ൪ ജീവനക്കാ൪ അവധിക്കും ചികിത്സക്കും മറ്റും വിദേശത്ത് പോവുമ്പോൾ ഒമാൻ എയറിൽ മാത്രം ടിക്കറ്റുകൾ നൽകണമെന്ന് ധനകാര്യ ദാ൪വീഷ് ബിൻ ഇസ്മാഈൽ അൽ ബലൂഷി കഴിഞ്ഞ ദിവസം സ൪ക്കുല൪ പുറത്തിറക്കി. മന്ത്രി സഭയുടെ തീരുമാനമനുസരിച്ചാണ് പുതിയ നി൪ദേശം. ഇതനുസരിച്ച് സ൪ക്കാ൪, അ൪ദ്ധ സ൪ക്കാ൪ സ്ഥാപനങ്ങളിലെ ജീവനക്കാ൪ വിവിധ ആവശ്യങ്ങൾക്ക് വിദേശത്ത് പോവുമ്പോൾ ഒമാൻ എയറിൽ മാത്രം യാത്ര ചെയ്യണമെന്നാണ് നി൪ദേശം. നേരിട്ട് വിമാന സ൪വ്വീസുകൾ ഇല്ലാത്ത രാജ്യങ്ങളിലേക്ക് ഒമാൻ എയ൪ കണക്ഷൻ വിമാനങ്ങൾ ലഭ്യമാവുന്ന വിമാനത്താവളങ്ങൾ വരെ ഒമാൻ എയറിൽ യാത്ര ചെയ്യണം. കണക്ഷൻ വിമാനങ്ങളും ഒമാൻ എയ൪ തന്നെ തെരഞ്ഞെടുക്കണമെന്നും സ൪ക്കുലറിൽ ഉണ്ട്.
ഒമാൻ എയ൪ സ൪വീസുകൾ നടത്താത്ത രാജ്യങ്ങളിലേക്ക് മാത്രമെ മറ്റ് വിമാനങ്ങളിൽ ടിക്കറ്റുകൾ നൽകാൻ പാടുള്ളുവെന്നും സ൪ക്കുലറിൽ ഉണ്ട്.
്സസ൪ക്കാ൪ സ്ഥാപനങ്ങൾ വഴിയുള്ള എല്ലാ യാത്രക്കും ഒമാൻ എയ൪ തന്നെ തെരഞ്ഞെടുക്കണം. ബിസിനസ് ക്ളാസിൽ യാത്ര ആഗ്രഹിക്കുന്നവ൪ ആ വിഭാഗത്തിൽ സീറ്റില്ലെങ്കിൽ ഫസ്റ്റ് ക്ളാസിൽ യാത്രചെയ്യണം.
അതിലും സീറ്റ് ലഭ്യമല്ലെങ്കിൽ സാധാരണ ക്ളാസുകളിൽ യാത്ര ചെയ്യണമെന്നും നി൪ദ്ദേശത്തിലുണ്ട്. ഒമാൻ എയറിന് ഈ തീരുമാനം അനുഗ്രഹമകുമെങ്കിലും മറ്റ് വിമാന കമ്പനികൾക്കിത് തിരിച്ചടിയാവും. പരിശീലനങ്ങൾക്കും മറ്റും ഗ്രൂപ്പുകളായി യാത്ര ചെയ്യുമ്പോഴും ഈ തീരുമാനം ബാധകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.