‘ഖത്തര്‍ 2022’ മുപ്പത് കോടി നിക്ഷേപാവസരങ്ങള്‍ തുറക്കുമെന്ന് അധികൃതര്‍

ദോഹ: 2022ലെ ലോകകപ്പിന് വേദിയാവുന്ന ഖത്തറിൽ, അതുവരെയുള്ള കാലയളവിൽ ഏതാണ്ട് മുപ്പത് കോടി നിക്ഷേപാവസരങ്ങൾ തുറക്കപ്പെടുമെന്ന് ഖത്ത൪ 2022 സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽദവാദി വെളിപ്പെടുത്തി. ലോകകപ്പ് വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ഭീമൻ പദ്ധതികൾ ഖത്ത൪ ഇതിനകം തയാറാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ നി൪മാണത്തിലുള്ള വിമാനത്താവളം, തുറമുഖം, അതിവേഗ ദീ൪ഘദൂര പാതകൾ, റെയിൽവേ തുടങ്ങിയ പദ്ധതികൾ ലോകകപ്പ് ആതിഥ്യാവകാശം നേടുന്നതിനു മുമ്പേ ആസൂത്രണം ചെയ്തവയാണ്.
മധ്യപൗരസ്ത്യ ദേശത്തിൻെറ മുഖം തന്നെ മാറ്റാനുള്ള അവസരമാണ് ‘ഖത്ത൪ 2022’. ലോകകപ്പിനുള്ള ഖത്തറിൻെറ തയാറെടുപ്പിൽ അമേരിക്കയുടെ കാര്യമായ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി അമേരിക്കയിലെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തിവരുന്ന അൽദവാദി വ്യക്തമാക്കി. നിരവധി അമേരിക്കൻ കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന അൽദവാദിയും സംഘവും വിവിധ സ്റ്റേഡിയങ്ങൾ സന്ദ൪ശിക്കുകയും ചെയ്യുന്നുണ്ട്.
കായിക-വിനോദ രംഗങ്ങൾക്ക് ഖത്ത൪ നൽകിവരുന്ന മുന്തിയ പരിഗണന അഭിനന്ദനാ൪ഹമാണെന്ന് ദോഹയിലെ യു.എസ് സ്ഥാനപതി സൂസൻ പറഞ്ഞു. ഖത്തറിലെ നിക്ഷേപാവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അവ൪ അമേരിക്കൻ കമ്പനികളോട് ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.