സിറിയന്‍ കുട്ടികള്‍ക്കായി യുനിസെഫിന് കുവൈത്തിന്‍െറ വക 20 ലക്ഷം ഡോളര്‍

കുവൈത്ത് സിറ്റി: സിറിയൻ സംഘ൪ഷത്തെ തുട൪ന്ന് രാജ്യത്തിനകത്തും പുറത്തും അഭയാ൪ഥികളായി കഴിയുന്ന കുട്ടികളെ സഹായിക്കുന്നതിന് ഐക്യരാഷ്ട്രസഭാ ഏജൻസിയായ യൂനിസെഫ് നടത്തുന്ന ശ്രമങ്ങളിലേക്ക് കുവൈത്ത് 20 ലക്ഷം ഡോള൪ സംഭാവന നൽകി.
സ്വിറ്റ്സ൪ലൻറിലെ ജനീവയിൽ നടക്കുന്ന ഏഴാമത് സിറിയ ഹ്യൂമാനിറ്റേറിയൻ ഫോറത്തിൽവെച്ച് യു.എന്നിലെ കുവൈത്തിൻെറ അംബാസഡ൪ ദഹ്റാ൪ അൽ റസൂഖിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തുകയുടെ ചെക്ക് യൂനിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ട൪ യോക ബ്രാൻഡിറ്റിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു.
അതിനിടെ, കുവൈത്തിൽ കഴിഞ്ഞമാസം അവസാനം നടന്ന സിറിയ സഹായ ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ച വാഗ്ദാനം ഉടൻ നൽകണമെന്ന് യു.എൻ സെക്രട്ടറി ജനറലിൻെറ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് ദൂതനും ഇൻറ൪നാഷണൽ ഇസ്ലാമിക് ചാരിറ്റബ്ൾ ഓഗനൈസേഷൻ ചെയ൪മാനുമായ ഡോ. അബ്ദുല്ല അൽ മഅ്തൂഖ് ആവശ്യപ്പെട്ടു.
സിറിയക്കാ൪ക്ക് സഹായം അടിയന്തിരമായി ആവശ്യമായ ഘട്ടമാണിതെന്നും അക്കാര്യം മനസ്സിലാക്കി രാഷ്ട്രങ്ങൾ ഉണ൪ന്നുപ്രവ൪ത്തിക്കണമെന്നും അദ്ദേഹം അഭ്യ൪ഥിച്ചു. കുവൈത്തിൽ നടന്ന സിറിയ സഹായ ഉച്ചകോടിയിൽ 150 കോടി ഡോളറിലധികം സഹായ വാഗ്ദാനം ലഭിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.