ന്യൂഡൽഹി ജവഹ൪ലാൽ നെഹ്റു സ൪വകലാശാല ബിരുദാനനന്തര ബിരുദ പ്രവേശന പരീക്ഷ മേയ് മൂന്നാംവാരം നടത്തും. എം.ഫിൽ, പ്രീ പിഎച്ച്.ഡി., പിഎച്ച്.ഡി പ്രോഗ്രാമുകൾക്കും ഇതോടൊപ്പമാണ് പരീക്ഷ. കോഴിക്കോട്ടും തിരുവനന്തപുരവുമടക്കം രാജ്യത്ത് 50 കേന്ദ്രങ്ങളിലായി മേയ് 18 മുതൽ 21വരെയാണ് പരീക്ഷ. ഓൺലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം. വെബ്സൈറ്റ്: www.jnu.ac.in
2013 മാ൪ച്ച് 23 വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും തപാലിൽ ലഭിക്കാൻ ജവഹ൪ലാൽ നെഹ്റു യുനിവേഴ്സിറ്റിയുടെ പേരിലെടുത്ത 300 രൂപയുടെ ഡ.ഡി. അടക്കംവേണം അപേക്ഷിക്കാൻ. ദാരിദ്ര്യരേഖക്ക് താഴെയുള്ളവ൪ക്ക് അപേക്ഷാഫോം സൗജന്യമാണ്. അതിൻെറ രേഖകൾ ഹാജരാക്കണം. സംവരണ വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.