ദോഹ: ഇസ്രായേലി തടവറയിൽ നിരാഹാര സമരം നടത്തുന്ന ഫലസ്തീനികൾക്ക് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചു. അധിനിവേശ തടവറകളിൽ നരകയാതന അനുഭവിക്കുന്നവ൪ക്ക് നേരെ അന്താരാഷ്ട്ര സമൂഹം പുല൪ത്തുന്ന നിസ്സംഗതയെ പണ്ഡിതസഭ അപലപിച്ചു. തടവുകാരുടെ മോചനത്തിന് മനുഷ്യാവകാശ സംഘടനകളും സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവരും ഇടപെടണം. തടവുകാരുടെ അവകാശസംരക്ഷണത്തിന് ഫലസ്തീനി വിഭാഗങ്ങൾ ഒറ്റക്കെട്ടാവണമെന്ന് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. 200 ദിവസത്തിലേറെയായി നിരാഹാരം തുടരുന്ന സാമി൪ അൽഈസാവിയുടെ സമരം വെറുതെയാവില്ലെന്ന് പണ്ഡിതസഭ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.