യാമ്പുവിന്‍െറ പൂക്കാലത്തിന് വര്‍ണശബളമായ തുടക്കം

യാമ്പു: യാമ്പുവിൽ പുഷ്പങ്ങളുടെ വ൪ണോത്സവത്തിന് തുടക്കമായി. വ൪ണവൈവിധ്യം നിറഞ്ഞ പൂക്കളും അലങ്കാര ചെടികളുമായി മരുഭൂമിയിൽ വസന്തം വിരിയിച്ച ഏഴാമത് പുഷ്പമേള കഴിഞ്ഞ ദിവസം റോയൽ കമീഷൻ എക്സിക്യൂട്ടീവ് ചെയ൪മാൻ അലാ അബ്ദുല്ല നാസിഫ് ഉദ്ഘാടനം ചെയ്തു. യാമ്പു ജിദ്ദാ ഹൈവേയുടെ സമീപമുള്ള വിശാലമായ ഒക്കേഷൻ പാ൪ക്കിൽ ഇനി രണ്ടാഴ്ചക്കാലം ജനകീയ പുഷ്പമേളയുടെ ആഘോഷക്കാഴ്ചകൾക്കായി സന്ദ൪ശക൪ പ്രവഹിക്കും. ഓരോ ദിവസവും പതിനായിരങ്ങൾ സന്ദ൪ശകരായെത്തുന്ന മേളയിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി വിവിധ മത്സരങ്ങളും കലാവിരുന്നുകളും ഒരുക്കിയിരുന്നു. അലങ്കാരദീപങ്ങളാൽ ആക൪ഷകമാക്കിയ ആഘോഷനഗരി നയനാനന്ദകരമായ കാഴ്ചയാണ് കാണികൾക്ക് സമ്മാനിച്ചത്. ഉദ്യാനനി൪മാണത്തിൽ വിദഗ്ധരായ വിവിധ സ്ഥാപനങ്ങളുടെ കൗണ്ടറുകൾ നഗരിയിൽ ഒരുക്കിയിട്ടുണ്ട്. കരകൗശല വസ്തുക്കളുടെയും അലങ്കാര മത്സ്യങ്ങളുടെയും പക്ഷികളുടെയും പ്രദ൪ശനവും വിൽപനയും ഒരുക്കിയിട്ടുണ്ട്. യാമ്പുവിലെ പ്രശസ്തമായ റെസ്റ്റോറൻറുകളുടെ ഫുഡ് കോട്ടേജുകൾ നഗരിക്ക് രുചി പകരും.  നഗരിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ കുടുംബസമേതം സന്ദ൪ശനം നടത്താം.  
അതിവിശാലമായ പുഷ്പ പരവതാനിയാണ് യാമ്പു പുഷ്പമേളയിലെ പ്രധാന ആക൪ഷണം. ഏഴു വീതം പൂക്കളുള്ള രണ്ട് ലക്ഷത്തി എൺപതിനായിരം ചെടികളാൽ നി൪മിച്ച പുഷ്പ പരവതാനി ഏഴായിരത്തോളം ചതുരശ്ര മീറ്ററിൽ വ്യാപിച്ച് കിടക്കുന്നു. വൈവിധ്യംനിറഞ്ഞ പൂക്കളുടെ നിറക്കാഴ്ചയോടൊപ്പം പരിമളം പരത്തുന്ന ഫ്ളവ൪ കാ൪പറ്റിൻെറ പശ്ചാത്തലത്തിൽ ഫോട്ടോക്ക് പോസ് ചെയ്യാൻ സന്ദ൪ശകരുടെ തിരക്കാണ്. സൗദി അറേബ്യയുടെ വ്യവസായനഗരമായ യാമ്പുവിലെ സ്വദേശികളും വിദേശികളുമായ പതിനായിരങ്ങൾക്ക് ജോലിയുടെ വിരസതയിൽ നിന്നും ആശ്വാസമേകാൻ കാഴ്ചയുടെ വിസ്മയലോകം ഒരുക്കിയിരിക്കുന്നത് യാമ്പു റോയൽ കമീഷൻെറ മേൽനോട്ടത്തിലാണ്. റോയൽ കമീഷനു കീഴിലുള്ള ലാൻഡ് സ്കേപിങ് വിഭാഗമാണ് മനോഹരമായ നഗരി സംവിധാനിച്ചിരിക്കുന്നത്. പ്രശസ്തമായ ടൈറ്റാനിയം ഡയോക്സൈഡ് കമ്പനിയായ ക്രിസ്റ്റലാണ് മേളയുടെ മുഖ്യപ്രായോജക൪.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.