കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പാക്കേജ്; ഒരു ലക്ഷം രൂപ വീതം ധനസഹായം

ആലപ്പുഴ: കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി എ.സി കനാൽ നവീകരിക്കുന്നതിൻെറ ഭാഗമായി കനാൽ കര കൈയേറി കച്ചവടവും മറ്റും നടത്തുന്ന 107 കൈയേറ്റക്കാരെ പ്രത്യേകപാക്കേജ് നൽകി ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ട൪ പി. വേണുഗോപാൽ അറിയിച്ചു.
 എ.സി കനാൽ നവീകരണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ച൪ച്ച ചെയ്യുന്നതിന് വിളിച്ചുചേ൪ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാംഘട്ടം കനാൽ നവീകരണപ്രവ൪ത്തനങ്ങൾ  മനക്കച്ചിറ മുതൽ ഒന്നാം കര വരെ ഭാഗത്താണ് നടക്കുക. കനാൽ കൈയേറി ഇപ്പോൾ കച്ചവടവും മറ്റും നടത്തുന്ന എല്ലാവരെയും ഒഴിപ്പിച്ച് പ്രത്യേകം വേലി കെട്ടി തിരിക്കും. പിന്നീട് അനധികൃതകൈയേറ്റങ്ങൾ അനുവദിക്കില്ല. നിലവിലെ കൈയേറ്റക്കാ൪ ഒഴിഞ്ഞുപോകുന്നതിന് ഒരു ലക്ഷം രൂപ വീതം നൽകും.
 ഇതു സംബന്ധിച്ച് കൈയേറ്റക്കാരുടെ പ്രതിനിധികളുമായി ജനപ്രതിനിധികളും കലക്ടറും ച൪ച്ച നടത്തും.
വീടുള്ളവരുടെ കാര്യത്തിൽ വീട് നൽകുന്നതിന് ഗ്രാമപഞ്ചായത്ത് നടപടിയെടുക്കണം. ഒഴിഞ്ഞുപോകുന്നവ൪ക്ക് അവരുടെ ജംഗമവസ്തുക്കൾ കൊണ്ടുപോകാമെന്നും കലക്ട൪ അറിയിച്ചു.
കനാലിലെ പാലങ്ങൾക്ക് ബോക്സ് ടൈപ് ഡിസൈനാണ് നി൪ദേശിച്ചിട്ടുള്ളത്.
 ഇതുമൂലം വീതി കൂടുതൽ ലഭിക്കും. എന്നാൽ, പാലത്തിൻെറ ഉയരം സാങ്കേതികകാരണങ്ങളാൽ  ഹൗസ് ബോട്ട് കടന്നുപോകുന്ന രീതിയിൽ ഉയ൪ത്താനാകില്ലെന്ന് എൻജിനീയ൪മാ൪ അറിയിച്ചു.
യോഗത്തിൽ ചമ്പക്കുളം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് രമണി എസ്. ഭാനു, ജോസ് കാവനാട്, കേന്ദ്ര തൊഴിൽ സഹമന്ത്രി കൊടിക്കുന്നിൽ സുരേഷിൻെറ പ്രതിനിധി കെ. ഗോപകുമാ൪, കുട്ടനാട് പാക്കേജ്  സൂപ്രണ്ടിങ് എൻജിനീയ൪ എസ്. ഉണ്ണികൃഷ്ണൻ, എക്സിക്യൂട്ടീവ് എൻജിനീയ൪ കൃഷ്ണകുമാ൪, എ.ഡി.എം കെ.പി. തമ്പി എന്നിവ൪ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.