അക്രമം തുടരുന്നു; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

മനാമ: രാജ്യത്ത് വെള്ളിയാഴ്ചയും അക്രമങ്ങൾ തുട൪ന്നു. അക്രമികളുമായുള്ള ഏറ്റുമുട്ടലിൽ വ്യാഴാഴ്ച രാത്രി ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. പാകിസ്താൻ സ്വദേശിയായ മുഹമ്മദ് ആസിഫാണ് (23) മരിച്ചത്. സഹ്ലയിലുണ്ടായ ഏറ്റുമുട്ടിലിൽ അക്രമികളുടെ മ൪ദനമേറ്റ മുഹമ്മദ് ആസിഫിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.  പൊലീസുകാ൪ റോഡിലെ തടസ്സങ്ങൾ നീക്കുന്നതിനിടെ ഒരു സംഘം യുവാക്കൾ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
ഇതോടെ അക്രമ സംഭവങ്ങളിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ പ്രക്ഷോഭകരിലൊരാളായ ഹുസൈൻ അലി ജസീരി (16) പൊലീസിൻെറ വെടിയേറ്റ് മരിച്ചിരുന്നു. അതേസമയം, പൊലീസിൻെറ കണ്ണീ൪വാതക പ്രയോഗമേറ്റ് സത്രീ മരിച്ചതായി പ്രക്ഷോഭക൪ കുറ്റപ്പെടുത്തി. എന്നാൽ, സ്ത്രീ ആത്മഹത്യ ചെയ്തതാണെന്നാണ് ഔദ്യാഗിക വിശദീകരണം. അതിനിടെ, ക്രമസമാധാനം വിലയിരുത്താനും ഭാവി നടപടികൾ ച൪ച്ച ചെയ്യാനും ആഭ്യന്തര മന്ത്രി ഇന്നലെ രാത്രി ഉയ൪ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.
സൗദിയിലേക്കുള്ള കിങ് ഫഹദ് കോസ്വേയിൽനിന്ന് രണ്ട് കിലോ വരുന്ന സ്ഫോടക വസ്തു പൊലീസ് കണ്ടെടുത്തു. ഉഗ്ര ശേഷിയുള്ള ബോംബ് പിന്നീട് നി൪വീര്യമാക്കിയതായി പബ്ളിക് സെക്യൂരിറ്റി ചീഫ് മേജ൪ ജനറൽ താരിഖ് ഹസൻ അൽഹസൻ വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കിങ് ഫഹദ് കോസ്വേയിൽ ബഹ്റൈൻ ഭാഗത്തെ സ൪വീസ് റോഡിലുള്ള പള്ളിക്ക് സമീപം സംശയകരമായ പാക്കറ്റ് കണ്ടതായി ഒരു ശുചീകരണ തൊഴിലാളി അറിയിച്ചത്. ഉടനെ ബോംബ് പരിശോധിക്കുന്ന പ്രത്യേക സംഘം സ്ഥലത്ത് കുതിച്ചെത്തുകയും പിന്നീടത് നി൪വീര്യമാക്കുകയുമായിരുന്നു. സംഭവം പബ്ളിക് പ്രോസിക്യൂട്ട൪ക്ക് റിപ്പോ൪ട്ട് ചെയ്യുകയും അന്വേഷണം തുടങ്ങുകയും ചെയ്തതായി തരിഖ് ഹസൻ കൂട്ടിച്ചേ൪ത്തു. സംശയകരാമയി എന്ത് ശ്രദ്ധയിൽപെട്ടാലും 999 നമ്പറിലൊ 80008008 ഹോട്ട്ലൈൻ നമ്പറിലെ പൊലീസിനെ അറിയിക്കണം. വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2011ൽ പ്രക്ഷോഭക൪ ഒത്തുകൂടിയ ഫാറൂഖ് ജങ്ഷനിലേക്ക് അതിക്രമിച്ച് കടക്കാനുള്ള പ്രക്ഷോഭകരുടെ ശ്രമം പൊലീസുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിന് കാരണമാക്കി.  സൈന്യത്തിൻെറ കാവലിലുള്ള പ്രദേശമാണിത്. ഇവിടേക്ക് നിരോധം ലംഘിച്ച് പ്രവേശിക്കാനുള്ള പ്രക്ഷോഭകരുടെ ശ്രമമാണ് സംഘ൪ഷമുണ്ടാക്കിയത്. നിരവധി പൊലീസുകാ൪ക്കും പ്രക്ഷോഭക൪ക്കും പരിക്കേറ്റിറ്റുണ്ട്്്്.
രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ രണ്ട് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളിൽ പരക്കെ നാശനഷ്ടമുണ്ടായി. സംഘ൪ഷ ബാധിത പ്രദേശങ്ങളിൽ ഇന്നലെയും കടകളൊന്നും തുറന്നില്ല. ഒഴിവു ദിനത്തിൽ തിരക്കിൽ അമരേണ്ട മനാമയിലും പരിസരങ്ങളിലുമെല്ലാം ആളൊഴിഞ്ഞ അവസ്ഥയായിരുന്നു. പല പ്രധാന റോഡുകളിലും അക്രമികൾ മാ൪ഗ തടസ്സം സൃഷ്ടിച്ചിരുന്നു. വിവിധ സംഭവങ്ങളിലായി ഇതുവരെ 30ഓളം പൊലീസുകാ൪ക്കും നിരവധി പ്രക്ഷോഭക൪ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരൻ കൊല്ലപ്പെട്ട ദൈഹിലും സൽമാബാദ്, ബുദയ്യ റോഡ്, ബിലാദുൽ ഖദീം, ജിദാഹഫ്സ്, ആലി തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നലെയും അക്രമങ്ങൾ അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.