യാമ്പുവിലെ വസന്തോത്സവത്തിന് തിങ്കളാഴ്ച തുടക്കം

യാമ്പു: വ്യവസായ നഗരിക്ക് വ൪ണഭംഗി ചാ൪ത്തി യാമ്പുവിലെ ഏഴാമത് പുഷ്പപ്രദ൪ശനത്തിന് ഫെബ്രുവരി 18ന് തുടക്കമാകും. ജുബൈൽ- യാമ്പു റോയൽ കമീഷനാണ് പത്ത് വ൪ഷത്തോളമായി നടന്ന് വരുന്ന ഫെസ്റ്റിവലിൻെറ സംഘാടക൪. ഫെബ്രുവരി 18 മുതൽ മാ൪ച്ച് ഏഴ് വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൻെറ ഭാഗമായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരപരിപാടികളും കലാവിരുന്നും നടത്തും. വഴിയോരങ്ങളും വിദ്യാലയാങ്കണങ്ങളും ഓഫിസ് കോമ്പൗണ്ടുകളും വൈവിധ്യമാ൪ന്ന പുഷ്പങ്ങൾ നിറഞ്ഞ പൂന്തോട്ടങ്ങളാൽ അലങ്കരിച്ചു കഴിഞ്ഞു. മരുഭൂമിയിൽ വിരിഞ്ഞു നിൽക്കുന്ന വ൪ണമനോഹരപുഷ്പങ്ങൾ നയനാനന്ദകരമായ കാഴ്ചയാണ്.  
18ന് തിങ്കളാഴ്ച ജിദ്ദ റോഡിലുള്ള ഒക്കേഷൻ പാ൪ക്കിൽ റോയൽ കമീഷൻ എക്സിക്യൂട്ടീവ് ചെയ൪മാൻ ഡോ. അലാ അബ്ദുല്ല നാസിഫ് ഔചാരികമായി ഉദ്ഘാടനം ചെയ്യുന്നതോടെ വ൪ണക്കാഴ്ചകൾക്ക് തുടക്കമാവും. തുട൪ന്ന് വിദ്യാ൪ഥികളും യുവാക്കളും സ്ത്രീകളുമായി പതിനായിരങ്ങൾ സന്ദ൪ശകരായെത്തും. ഏഴായിരത്തിൽ പരം ഇനങ്ങൾ അടങ്ങിയ പുഷ്പമേള കാണാൻ ജിദ്ദ, മദീന, മക്ക, തബൂക്ക് തുടങ്ങിയ വിദൂരസ്ഥലങ്ങളിൽ നിന്നും ആളുകൾ യാമ്പുവിലെത്താറുണ്ട്. നൂറിലധികം സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും, വിവിധതരം പൂക്കളുടെയും ചെടികളുടെയും പ്രദ൪ശനവും സന്ദ൪ശകരെ കാത്തിരിക്കുന്നു. കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന ‘പുഷ്പ പരവതാനികൾ’ സന്ദ൪ശക൪ക്ക് വിസ്മയക്കാഴ്ചയൊരുക്കും. കുട്ടികൾക്കായി വിവിധതരം കളിക്കോപ്പുകൾ അണിനിരത്തി തികച്ചും കുടുംബാഘോഷമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ഇടക്ക് മുടങ്ങിയിരുന്ന ഫ്ളവ൪ ഷോ മൂന്ന് വ൪ഷമായി പൂ൪വാധികം ആക൪ഷണീയതയോടെ നടന്നു വരുന്നു. കുടുംബമായി കഴിയുന്ന വിദേശികളും പ്രവാസത്തിൻെറ വിരസതയകറ്റാൻ മരുഭൂമിയിൽ ഒരുക്കുന്ന വ൪ണവസന്തത്തിന് കാത്തിരിക്കുകയാണ്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.