ലൈസന്‍സില്ലാത്ത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യും -മുനിസിപ്പാലിറ്റി

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ലൈസൻസില്ലാതെ സ്ഥാപിക്കുന്ന പരസ്യ ബോ൪ഡുകൾ അനുവദിക്കില്ലെന്ന് കുവൈത്ത് മനിസിപ്പാലിറ്റി വകുപ്പ് തലവൻ എഞ്ചിനീയ൪ അഹമദ് അസബീഹ് പറഞ്ഞു. പരസ്യ ബോ൪ഡുകൾ കുവൈത്തിൻെറ ദേശീയ ദിനത്തെ ആദരിച്ചുള്ളതാണങ്കെിലും ദേശീയ ദിനത്തോടനുബന്ധിച്ച് വിലക്കുറവ് പ്രദ൪ശിപ്പിക്കുന്നവയാണെങ്കിലും അനുവദിക്കുന്നതല്ല. ഏത് തരം പരസ്യ ബോ൪ഡുകൾക്കും മുനസിപ്പാലിറ്റിയുടെ ലൈസൻസ് ആവശ്യമാണ്. സ൪ക്കാ൪ സ൪ക്കാ൪ ഇതര സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ഇത്തരം അനധികൃത പരസ്യബോ൪ഡുകൾ നീക്കം ചെയ്യുന്നതിന് വേണ്ടി എമ൪ജൻസി വിഭാഗം പ്രവ൪ത്തിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തിൻെറ റോഡുകൾ വൃത്തിയായി സൂക്ഷിക്കാൻ സ്വദേശികളും വിദേശികളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിൻെറ പൊതു നൻമ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരം നടപടികളെന്ന് അഹമദ് അസ്സബീഹ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.