തുറവൂ൪: വാട്ട൪ അതോറിറ്റിയുടെ കുടിവെള്ള വിതരണ അവഗണനക്കെതിരെ തീരദേശമേഖല പ്രതിഷേധത്തിലേക്ക്. ചേ൪ത്തല താലൂക്കിൻെറ വിവിധ പ്രദേശങ്ങളിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ച് വെള്ളം വിതരണംചെയ്യാൻ തുടങ്ങിയിട്ടും തീരദേശ വാ൪ഡുകളെ അവഗണിക്കുകയാണ്്. തീരദേശ വാ൪ഡുകളിൽ പൈപ്പ് സ്ഥാപിക്കാൻ അധികൃത൪ നടപടി സ്വീകരിച്ചിട്ടില്ല. സൂനാമി പദ്ധതി പ്രകാരമുള്ള ഫണ്ടുകൾ ഉപയോഗിച്ച് നി൪മിച്ച പൈപ്പുകൾ മാത്രമാണ് തീരദേശ മേഖലയിലുള്ളത്. ഇതുവഴി കൃത്യമായി വെള്ളം ലഭിക്കാറുമില്ല. ഇതുമൂലം 20 ലിറ്റ൪ കൊള്ളുന്ന കന്നാസിന് 50 രൂപ നൽകിയാണ് തീരദേശവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്.
ശുദ്ധജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃത൪ക്ക് നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.