ദോഹ: ലോകത്തിലെ ഏറ്റവും വലിയ ഫുട്ബാളുമായി ഖത്ത൪ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. ഫുട്ബാളിൽ ഖത്തറിൻെറ വ൪ധിച്ചുവരുന്ന പങ്കിന് ഐക്യദാ൪ഡ്യം പ്രഖ്യാപിച്ച് ദോഹ ബാങ്കാണ് രാജ്യത്തിന് വേണ്ടി കൂറ്റൻ ഫുട്ബാൾ തയാറാക്കിയത്.
ലുലു ഹൈപ്പ൪മാ൪ക്കറ്റ് നൽകിയ പാ൪ക്കിങ് കേന്ദ്രത്തിലാണ് 40 അടി വ്യാസമുള്ള ഫുട്ബാൾ പ്രദ൪ശിപ്പിച്ചിരിക്കുന്നത്. ഗിന്നസ് റെക്കോ൪ഡ് സ൪ട്ടിഫിക്കറ്റും മൊമെൻേറായും കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഖത്ത൪ സെൻട്രൽ ബാങ്ക് ഗവ൪ണ൪ ശൈഖ് അബ്ദുല്ല ബിൻ സൗദ് ആൽഥാനി രാജ്യത്തിന് വേണ്ടി ഏറ്റുവാങ്ങി.
ഭാവിയിൽ സ്പോ൪ട്സിനെ സാമ്പത്തിക, സാമൂഹിക വികസനത്തിൻെറ മുഖ്യഘടകങ്ങളിലൊന്നാക്കി വള൪ത്താനുള്ള ഖത്തറിൻെറ ശ്രമങ്ങൾക്ക് ദോഹ ബാങ്കിൻെറ പിന്തുണ പ്രഖ്യാപിച്ചാണ് കൂറ്റൻ ഫുട്ബാൾ തയാറാക്കിയതെന്ന് ബാങ്ക് സി.ഇ.ഒ ഡോ. ആ൪. സീതാരാമൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബാൾ തയാറാക്കിയതിന് പിന്നിൽ ഒരുപാട് പേരുടെ പ്രയത്നമുണ്ടെന്ന് പറഞ്ഞ സീതാരാമൻ ഈ ദൗത്യം വിലയിരുത്താനെത്തിയ ഗിന്നസ് ബുക്ക് അധികൃത൪ക്ക് പ്രത്യേക നന്ദി അറിയിച്ചു.
ലോക റെക്കോ൪ഡ് സ്ഥാപിക്കുന്നതിനപ്പുറം ഖത്തരി സമൂഹത്തിൻെറ വിവിധ തലങ്ങളിൽ ഫുട്ബാൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി ഈ പ്രയ്തനത്തിന് പിന്നിലുണ്ടായിരുന്നുവെന്ന് ദോഹ ബാങ്ക് അധികൃത൪ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.