ഇന്‍കാസ് വോളിബാള്‍ ടൂര്‍ണമെന്‍റ്: ഫൈനല്‍ ഇന്ന്

ദോഹ അപ്പോളോ ഗോൾഡ് സ്വ൪ണക്കപ്പിനും ആ൪ഗൺ ഗ്ളോബൽ പ്രൈസ് മണിക്കും വേണ്ടിയുള്ള പ്രഥമ ഇൻകാസ് വോളിബാൾ ടൂ൪ണമെൻറിൻെറ ഫൈനൽ മത്സരം ഇന്ന് രാത്രി എട്ട് മണിക്ക് സലാതയിലെ അൽ അറബി സ്റ്റേഡിയത്തിന് സമീപത്തെ ഖത്ത൪ വോളിബാൾ അസോസിയേഷൻ ഇൻഡോ൪ കോ൪ട്ടിൽ നടക്കും. ചെറിയ കുമ്പളം കൂട്ടായ്മയുടെ വോളി ടീമും സംഘാടകരായ ഇൻകാസ് കോഴിക്കോട് ജില്ലാ ടീമും തമ്മിലാണ് ഫൈനൽ മൽസരം.
ദേശീയ കായികദിനത്തിൽ ഖത്ത൪ അക്കാദമി ഇൻഡോ൪ കോ൪ട്ടിൽ നടന്ന ആദ്യ റൗണ്ട് മത്സരങ്ങളിൽ മിക്സ് മാക്സ് ട്രേഡിങ്, മണിയൂ൪ പഞ്ചായത്ത് മുസ്ലിം വെൽഫെയ൪ അസോസിയേഷൻ ഖത്ത൪ (മവാഖ്), പിനോയ് റോക്സ്, നേപ്പാൾ സ്റ്റാഴ്സ് എന്നീ ടീമുകളും മാറ്റുരച്ചു. മവാഖ്, മിക്സ് മാക്സ്, ഇൻകാസ്, ചെറിയ കുമ്പളം കൂട്ടായ്മ എന്നിവ സെമി യോഗ്യത നേടി. ആദ്യ സെമിയിൽ ഏകപക്ഷീയമായ സെറ്റുകൾക്ക് ഇൻകാസ്, മിക്സ് മാക്സിനെ കീഴടക്കി. ഇല്യാസിൻെറ ശക്തമായ ആക്രമണവും ഷഫീഖ് കേളോത്തിൻെറ കൃത്യതയാ൪ന്ന ബ്ളോക്കിങും വെറ്ററൻ താരം മൊയ്തീൻെറ ഓൾ റൗണ്ട് മികവും ഇൻകാസിന് കലാശക്കളിക്ക് യോഗ്യത നേടിക്കൊടുക്കുകയായിരുന്നു.
രണ്ടാം സെമിയിൽ ആദ്യസെറ്റ് ചെറിയ കുമ്പളം അനായാസം നേടിയെങ്കിൽ രണ്ടാം സെറ്റിൽ മവാഖ് തിരിച്ചടിച്ചു. കെനിയൻ കളിക്കാരനായ ഹബാകുക്കിൻെറ മിന്നുന്ന പ്രകടനത്തിൽ വലിയ പോയിൻറ് വ്യത്യാസത്തിൽ രണ്ടാം സെറ്റ് കൈക്കലാക്കിയ മവാഖ് താരങ്ങൾ പക്ഷേ മൂന്നാം സെറ്റിൽ പോരാട്ടവീര്യം കാണിച്ചില്ല. ബ്ളോക്കിങ് ശക്തമാക്കിയ ചെറിയ കുമ്പളത്തിന് മുന്നിൽ മവാഖിന് അടിതെറ്റി.
ഫൈനലിന് ശേഷം നടക്കുന്ന സമ്മാനദാന ചടങ്ങിൽ മുൻ ഇന്ത്യൻ ഇൻറ൪നാഷനൽ താരം സന്ദീപ് ശ൪മ, ആ൪ഗോൺ ഗ്ളോബൽ സി.ഇ.ഒ അബ്ദുൽഗഫൂ൪ തുടങ്ങിയവ൪ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.