അപ്രഖ്യാപിത പണിമുടക്കിനുള്ള ശ്രമം ചില തല്‍പരകക്ഷികളുടേത്: മന്ത്രി

മനാമ: ചില തീവ്രവാദ ഗ്രൂപ്പുകൾ നി൪ബന്ധിച്ച് അപ്രഖ്യാപിത പണിമുടക്ക് നടത്താനുള്ള നീക്കത്തിന് പിന്തുണ നൽകരുതെന്ന് ഇൻഫ൪മേഷൻ അഫയേഴ്സ് സഹ മന്ത്രി സമീറ ഇബ്രാഹിം ബിൻ റജബ് ആവശ്യപ്പെട്ടു. ചില തീവ്രവാദ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയകളിലൂടെയും നോട്ടീസ് വിതരണം ചെയ്തും കടകൾ അടപ്പിക്കാനും പുറത്തിറങ്ങരുതെന്നും തൊഴിലിടങ്ങളിൽ പോകരുതെന്നും നി൪ദേശം നൽകുന്നുണ്ട്. നി൪ബന്ധപൂ൪വം പണിമുടക്ക് ഏ൪പ്പെടുത്താനുള്ള ഇക്കൂട്ടരുടെ നീക്കം ജുഗുപ്സാവഹമാണ്. വിദേശികളടക്കമുള്ള സമൂഹത്തിന് അവരുടെ ഭാഷയിൽ നോട്ടീസുകൾ വിതരണം ചെയ്തിട്ടുണ്ട്. വീട് വിട്ട് പുറത്തിറങ്ങരുതെന്നാണ് നോട്ടീസുകളുടെ ഉള്ളടക്കം. മനാമ, ബുദയ്യ, ജിദാലി, ജിദ്ഹഫ്സ്, ഹമദ് ടൗൺ തുടങ്ങി പല സ്ഥലങ്ങളിലും മിക്ക കടകളിലും കയറി ഇന്ന് കടകൾ തുറന്ന് പ്രവ൪ത്തിപ്പിക്കരുതെന്നും എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾ ഉത്തരവാദികളായിരിക്കുന്നില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം ആളുകളെക്കുറിച്ച് അധികൃതരെ അറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുഴപ്പം കുത്തിപ്പൊക്കാനുള്ള ഏത് ശ്രമത്തെയും സമാധാനകാംക്ഷികൾ ചെറുത്തുതോൽപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.