ഖൈത്താനില്‍ കവര്‍ച്ചാ സംഘത്തിന്‍െറ ആക്രമണത്തില്‍ ഗോവ സ്വദേശിക്ക് പരിക്ക്

കുവൈത്ത് സിറ്റി: കവ൪ച്ചാ സംഘത്തിൻെറ ആക്രമണത്തിൽ ഗോവ സ്വദേശിക്ക് പരിക്കേറ്റു. കുവൈത്ത് ഡാനിഷ് ഡയറി (കെ.ഡി.ഡി) മെയിൻറനൻസ് സൂപ്പ൪വൈസ൪ അൻേറാണിയോ ബരറ്റോക്ക് നേരെയാണ് ഖൈത്താനിൽവെച്ച് ആക്രമണമുണ്ടായത്.
ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെ സബ്ഹാനിലെ ജോലി സ്ഥലത്തേക്ക് പോകാൻ ഫ൪വാനിയ ക്രൗൺ പ്ളാസക്കടുത്ത് കമ്പനി വാഹനം വരുന്നയിടത്തേക്ക് നടന്നുപോവുമ്പോഴായിരുന്നു ആക്രമണം. ഓടിക്കൊണ്ടിരുന്ന കാറിലുള്ളവ൪ ഇരുമ്പ് ദണ്ഡ് കൊണ്ട് ബരറ്റോയുടെ തലക്കടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കമഴ്ന്നടിച്ച് നിലത്തുവീണ ബരറ്റോയെ കവ൪ച്ച ചെയ്യാൻ അക്രമി സംഘം ശ്രമിച്ചെങ്കിലും പരിക്ക് സാരമുള്ളതാണെന്ന് കണ്ട് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഒടുവിൽ അതുവഴി വന്ന ഏതാനും ഈജിപ്തുകാരാണ് രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന ബരറ്റോയെ ആശുപത്രിയിലെത്തിച്ചത്. തലക്ക് പിറകിൽ എട്ട് തുന്നിക്കെട്ടുകൾ വേണ്ടിവന്ന ബരറ്റോയുടെ മുഖത്തും പരിക്കുണ്ട്. ആൻറണിയുടെ പരാതിയിൽ ഫ൪വാനിയ പൊലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പും ഇതേ പ്രദേശത്ത് വെച്ച് കെ.ഡി.ഡി ജീവനക്കാരനുനേരെ ആക്രമണമുണ്ടായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.