ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നര്‍; യൂസഫലിക്ക് നാലാം സ്ഥാനം

അബൂദബി: ദുബൈ ആസ്ഥാനമായ അറേബ്യൻ ബിസിനസ് മാസിക പുറത്തിറക്കിയ ഗൾഫിലെ ഇന്ത്യൻ സമ്പന്നരുടെ പുതിയ പട്ടികയിൽ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിക്ക് നാലാം സ്ഥാനം. ലാൻഡ്മാ൪ക്ക് ഗ്രൂപ്പ് ചെയ൪മാൻ മിക്കി ജഗ്തിയാനിയാണ് ഇന്ത്യൻ സമ്പന്നരിൽ ഒന്നാമത്. 4.5 ബില്യൺ യു.എസ്. ഡോളറാണ് (22,500 കോടി രൂപ) മിക്കിയുടെ ആസ്തി. ഭക്ഷ്യവിതരണ-നി൪മാണ രംഗത്തെ പ്രമുഖരായ ഇഫ്കോ ഗ്രൂപ്പിൻെറ ചെയ൪മാൻ ഫിറോസ് അല്ലാന 4.3 ബില്യൺ ഡോളറുമായി രണ്ടാംസ്ഥാനത്തും 2.5 ബില്യൺ ഡോളറുമായി കത്താരിയ ഹോൾഡിങ്സ് ചെയ൪മാൻ രഘുവിന്ദ൪ കത്താരിയ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
നാലാമതെത്തിയ യൂസഫലിയുടെ ആസ്തി 2.2 ബില്യൺ ഡോള൪ (11,000 കോടി രൂപ) ആണ്. 50 പേരുള്ള പട്ടികയിലെ മലയാളികളിൽ ഒന്നാം സ്ഥാനത്താണ് യൂസഫലി. എൻ.എം.സി ഗ്രൂപ്പ് ചെയ൪മാൻ ഡോ. ബി.ആ൪. ഷെട്ടിയാണ് (1.9 ബില്യൻ ഡോള൪) അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്തെത്തിയ ആ൪.പി. ഗ്രൂപ്പ് ചെയ൪മാൻ രവി പിള്ളയാണ് (1.85 ബില്യൻ ഡോള൪) മലയാളികളിൽ രണ്ടാമൻ.
സണ്ണി വ൪ക്കി (ജെംസ് എജുക്കേഷൻ- 1.6 ബില്യൻ) ഏഴാം സ്ഥാനത്തും പി. മുഹമ്മദലി (ഗൾഫാ൪ ഗ്രൂപ്പ്- 950 മില്യൻ) 12ാം സ്ഥാനത്തുമെത്തി.
21ാം സ്ഥാനത്തുള്ള പി.എൻ.സി മേനോൻ (ശോഭ ഡവലപ്പേഴ്സ്- 600 മില്യൻ), 29ാം സ്ഥാനത്തുള്ള ആസാദ് മൂപ്പൻ (ഡി.എം. ഹെൽത്ത്കെയ൪- 350 മില്യൻ), 30 സ്ഥാനത്തുള്ള തുംമ്പൈ മൊയ്തീൻ (തുംമ്പൈ ഗ്രൂപ്പ്- 340 മില്യൻ), 31ാം സ്ഥാനത്തുള്ള രമേശ് രാമകൃഷ്ണൻ (ട്രാൻസ്വേൾഡ് ഗ്രൂപ്പ്- 340 മില്യൻ), 32ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്- 340 മില്യൻ), 38ാം സ്ഥാനത്തുള്ള ഫൈസൽ കൊട്ടിക്കൊള്ളൻ (കെ.ഇ.എഫ് ഹോൾഡിങ്സ്- 310 മില്യൻ), 42ാം സ്ഥാനത്തുള്ള സി.കെ. മേനോൻ (ബെഹ്സാദ് ഗ്രൂപ്പ്- 275 മില്യൻ), 43ാം സ്ഥാനത്തുള്ള ഡോ. ഷംഷീ൪ (ലൈഫ്ലൈൻ ഹോസ്പിറ്റൽ ഗ്രൂപ്പ്- 270 മില്യൻ), 44ാം സ്ഥാനത്തുള്ള സന്തോഷ് ജോസഫ് (ദുബൈ പേൾ- 260 മില്യൻ) എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് മലയാളികൾ.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.