മുളങ്കുന്നത്തുകാവ്: ഗൃഹപ്രവേശത്തിനിടെ ഉണ്ടായ ഭക്ഷ്യവിഷബാധയേറ്റ് 35 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂമല ഹയ൪ സെക്കൻഡറി സ്കൂളിന് സമീപം വലിയ വിരിപ്പിൽ സണ്ണിയുടെ പുതിയ വീടിൻെറ ഗൃഹപ്രവേശത്തോട് അനുബന്ധിച്ച സൽക്കാരത്തിൽ പങ്കെടുത്തവ൪ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പൂമലയിലെ സ്വകാര്യ കാറ്ററിങ് ഏജൻസി പാകം ചെയ്തുകൊണ്ടുവന്ന കോഴി ബിരിയാണി കഴിച്ചാണ് വിഷബാധ . ഭക്ഷണം കഴിച്ചവ൪ക്ക് വയറിളക്കം, ഛ൪ദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടു. തുട൪ന്ന് മെഡിക്കൽകോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.