റൂവിയില്‍ കാലാവധി പിന്നിട്ട കെട്ടിടം ഒഴിപ്പിച്ചു

മസ്കത്ത്: റൂവി ഹോണ്ട റോഡിൽ കാലാവധി പിന്നിട്ട കെട്ടിടത്തിൽ താമസിച്ചിരുന്നവരെയും പ്രവ൪ത്തിച്ചിരുന്ന സ്ഥാപനങ്ങളെയും ഒഴിപ്പിച്ചു. 1974ൽ നി൪മിച്ച കെട്ടിടം സുരക്ഷിതമല്ലെന്ന് ഉടമ പലവട്ടം നൽകിയ മുന്നറിയിപ്പ് ലംഘിച്ച് കെട്ടിടത്തിൽ കഴിഞ്ഞിരുന്നവരെ ശനിയാഴ്ച വൈകുന്നേരം റോയൽ ഒമാൻ പൊലീസ് എത്തിയാണ് ഒഴിപ്പിച്ചത്. 22 ഫ്ളാറ്റുകളും ഒമ്പത് കച്ചവട സ്ഥാപനങ്ങളുമാണ് കെട്ടിടത്തിലുണ്ടായിരുന്നത്. കെട്ടിടത്തിൻെറ മുകൾ ഭാഗം ശനിയാഴ്ച രാവിലെ ബലക്ഷയത്തെ തുട൪ന്ന് തക൪ന്നിരുന്നു. ഈ കെട്ടിടത്തിന് തൊട്ടുത്തായി മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ സബ്സ്റ്റേഷനും പ്രവ൪ത്തിക്കുന്നുണ്ട്. അടിന്തര സാചര്യങ്ങളുണ്ടായാൽ കെട്ടിടം കൂടുതൽ സുരക്ഷാപ്രശ്നമുണ്ടാക്കുമെന്ന് കണക്കിലെടുത്താണ് അധികൃത൪ കെട്ടിടം ഒഴിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.