കുവൈത്ത് സിറ്റി: ഉയ൪ന്ന വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് ദിനേന രണ്ട് മണിക്കൂറെങ്കിലും പവ൪കട്ട് വേണ്ടിവന്നേക്കുമെന്ന് വൈദ്യുതി മന്ത്രി അബ്ദുൽ അസീസ് അൽ ഇബ്രാഹീം മുന്നറിയിപ്പ് നൽകി. നിലവിലെ അവസ്ഥയിൽ ഉപഭോഗം തുട൪ന്നാൽ സബാഹ് അൽ അഹ്മദ്, സുലൈബിഖാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ പുതിയ ഏരിയകളിൽ വൈദ്യുതി എത്തിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പുതിയ അൽ സൂ൪ പവ൪ സ്റ്റേഷൻ ഈ വ൪ഷം കമ്മീഷൻ ചെയ്യേണ്ടതായിരുന്നു. പക്ഷെ പാ൪ലമെൻറിലെ പ്രശ്നങ്ങൾ മൂലം അതിനു കഴിഞ്ഞില്ല. വ൪ഷം തോറും വൈദ്യുതി ഉപഭോഗം 800-900 മെഗാവാട്ട് എന്ന തോതിലാണ് അധികരിക്കുന്നത് -മന്ത്രി വിശദീകരിച്ചു. നമ്മുടെ വലിയ പദ്ധതികളുടെ കരാറുകൾ എല്ലാം ഭരണഘടനാപരമായ ഓഡിറ്റ് ബ്യുറോ, ലെജിസ്ളേറ്റീവ് കമ്മിറ്റി തുടങ്ങിയ ചാനലുകളിലൂടെയാണ് നടക്കുന്നത്. വീണ്ടും അന്വേഷണ കമ്മീഷനുകൾ രൂപവൽക്കരിക്കുന്നതും അദ്ഭുതകകരമായ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നതും മൂലം പദ്ധതി വൈകാനിടയാവുന്നത് അന്താരാഷ്ട്ര നിക്ഷേപക രംഗത്ത് തെറ്റായ സന്ദേശം പ്രചരിക്കാൻ കാരണമാവുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.