സീബ്ര ഇറച്ചിയും കുവൈത്തില്‍ വില്‍ക്കപ്പെടുന്നു

കുവൈത്ത് സിറ്റി: ദുഷിച്ചതും മനുഷ്യോപയോഗത്തിന് ഹാനികരവുമായ വിവിധ തരം മാംസം കുവൈത്തിൻെറ പലഭാഗങ്ങളിൽ നിന്നായി പരിശോധക൪ നിരന്തരം പിടികൂടുന്ന വാ൪ത്തകൾക്ക് പിറകെയിതാ ഇപ്പോൾ സീബ്ര ഇറച്ചിയും. ഇത്യോപ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത സീബ്ര ഇറച്ചി പരിശോധക൪ പിടികൂടിയതായി വെളിപ്പെടുത്തുന്നത് മുനിസിപ്പൽ കൗൺസില൪ അബ്ദുല്ല അൽ കന്ദരി.
ബ൪ഗ൪ കിങ് ഹോട്ടലുകളിൽ നിന്ന് കുതിരയിറച്ചി പിടികൂടിയതായി കഴിഞ്ഞ ആഴ്ച മുനിസിപാലിറ്റി അധികൃത൪ വെളിപ്പെടുത്തിയിരുന്നു. അതിനു മുമ്പ് സാൽമിയയിലെ പ്രമുഖ ഹോട്ടലിൽ നിന്ന് പന്നി മാംസം പിടികൂടിയതായും അധികൃത൪ സമ്മതിച്ചു. വിഷയം ഗൗരവത്തിലെടുത്തുകൊണ്ട് വാണിജ്യ വ്യവസായ മന്ത്രി അനസ് അൽ സാലിഹിൻെറ നി൪ദേശ പ്രകാരം വിവിധ കമ്പനികളുടെ ശീതീകരണ ഗോഡൗണുകളിലും വിൽപന കേന്ദ്രങ്ങളിലും വ്യാപകമായ പരിശോധനയാണ് അധികൃത൪ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
മാംസത്തിൻെറ സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്കയക്കുന്ന രീതിയാണ് നിലവിൽ നടന്നുവരുന്നത്. എന്നാൽ ഈ വിഷയത്തിൽ മുനിസിപ്പാലിറ്റിയുടെ നിസ്സഹായാവസ്ഥ വ്യക്തമാക്കുന്നതാണ് കൗൺസില൪ അബ്ദുല്ല അൽ കന്ദരിയുടെ പുതിയ വെളിപ്പെടുത്തൽ. സീബ്ര ഇറച്ചി കുവൈത്തിൽ വ്യാപകമായി വിൽക്കപ്പെടുന്നതായി വെളിപ്പെടുത്തികൊണ്ട് കൗൺസില൪ ഒരു പ്രമുഖ കുവൈത്ത് ചാനലിനോട് സംസാരിക്കുന്നതിൻെറ വീഡിയോ ക്ളിപ്പിങ് ഇപ്പോൾ സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിൽ പ്രചരിച്ചുവരികയാണ്.
കുവൈത്തിൽ ഇറക്കുമതി ചെയ്യുന്ന മാംസം ആട്ടിറച്ചിയാണോ കുതിരയിറച്ചിയാണോ അതല്ല ഏതു വ൪ഗത്തിൽപെട്ടതാണെന്ന് പോലും തിരിച്ചറിയുന്നതിനുള്ള സംവിധാനം ഈ രാജ്യത്ത് നിലവിലില്ല എന്ന് അദ്ദേഹം ക്ളിപ്പിങ്ങിൽ തുറന്നു പറയുന്നുണ്ട്. കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തനിക്ക് ലഭിച്ച ഈ വിവരം വല്ലാതെ അദ്്ഭുതപ്പെടുത്തിയെന്നും ദൈവഭയം ലവലേശമില്ലാത്ത കച്ചവടക്കാ൪ ഈ അവസരം മുതലെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ക്കുന്നു. ഇക്കാലമത്രയും ഏതുതരം മാംസമാണ് ഭക്ഷിച്ചത് എന്ന് തനിക്കുതന്നെ നിശ്ചയമില്ല. പന്നിയിറച്ചിയും പന്നി നെയ്യും തിരിച്ചറിയുന്നതിനുള്ള ഉപകരണം രാജ്യത്ത് നിലവിലുണ്ട്. അതുതന്നെ ഭാഗ്യം -അൽ കന്ദരി പറയുന്നു.
ഇത്യോപ്യയിൽ സുലഭമായ സീബ്ര ഇറച്ചി ഇവിടെ പരിശോധിക്കാൻ സംവിധാനമില്ലെങ്കിൽ കയറ്റിയയയക്കുന്ന അത്തരം രാജ്യങ്ങളിലെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂ. കുറച്ചുമുമ്പ് മുൻ മുനിസിപ്പാലിറ്റി മന്ത്രി ഫാദിൽ അൽ സഫ൪ ആ൪ദിയയയിലെ പ്രശസ്തമായ കമ്പനിയുടെ ശീതീകരണ ഗോഡൗണിൽ നേരിട്ടെത്തി മിന്നൽ പരിശോധന നടത്തിയത് വലിയ വാ൪ത്തയായിരുന്നു. കാലാവധി കഴിഞ്ഞ ഇറച്ചി പാക്കറ്റുകളിൽ പുതിയ കാലാവധി എഴുതിയ സ്റ്റിക്കറുകൾ പതിക്കുന്ന തൊഴിലാളികളെയാണ് അന്നദ്ദേഹം കൈയോടെ പിടികൂടിയത്.
മികവുറ്റ രീതിയിൽ സ്റ്റിക്കറുകൾ പതിക്കുന്നതിനുള്ള ഉപകരണങ്ങളും അന്ന് അവിടെ കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് നയിഫ് ചിക്കനുകളിൽ അണുബാധയേറ്റിട്ടുണ്ടെന്ന പരിശോധനാ റിപ്പോ൪ട്ടിനെ തുട൪ന്ന് ആരോഗ്യ മന്ത്രാലയം അവ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.