കൈഫാനില്‍ സിവില്‍ ഐഡി ഓഫീസ് തുറന്നു

കുവൈത്ത് സിറ്റി: കൈഫാനിലെ കൊപറേറ്റീവ് സൊസൈറ്റി സമുച്ചയത്തിൽ സിവിൽ ഐഡി അതോറിറ്റിയുടെ (പാസി) ഓഫീസ് തുറന്നു. സിവിൽ ഐഡിയുമായി (ബത്താക മദനിയ) ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമായിരിക്കുമെന്ന് ഓഫീസ് ഉദ്ഘാടന ശേഷം പാസി ഡയറക്ട൪ മുസാഅദ് അൽ അസ്ഊസി അറിയിച്ചു. സേവന വികേന്ദ്രീകരണത്തിൻെറ ഭാഗമായി സ്വദേശികളുടെയും വിദേശികളുടെയും സൗകര്യാ൪ഥം രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ പാസി ഓഫീസുകൾ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു. സു൪റയിലെ കേന്ദ്ര ഓഫീസിൽ അനുഭവപ്പെടുന്ന ഞെരുക്കവും ഗതാഗത തിരക്കും ഇതുവഴി ഒഴിവാകാനാകും. വിവിധ പ്രദേശങ്ങളിലെ കൊപറേറ്റീവ് സൊസൈറ്റികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് പുതിയ ഓഫീസുകൾ തുറക്കാൻ ഉദ്ദേശിക്കുന്നതെന്ന് അൽ അസ്ഊസി വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.